മോദി ഉറങ്ങാതിരിക്കാനുള്ള പരീക്ഷണത്തിലാണ്; ഇപ്പോള്‍ ഉറങ്ങുന്നത് വെറും 2 മണിക്കൂര്‍- മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറക്കം മതിയാക്കാനുള്ള ഒരുക്കത്തിലാണ് എന്നും ഇപ്പോള്‍ വെറും രണ്ട് മണിക്കൂര്‍ മാത്രമാണ് ഉറങ്ങുന്നത് എന്നും മുതിര്‍ന്ന ബിജെപി നേതാവും പാര്‍ട്ടിയുടെ മഹാരാഷ്ട്രാ സംസ്ഥാന അധ്യക്ഷനുമായ ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍  ഉപതെരെഞ്ഞെടുപ്പ് നടക്കുന്ന കോലാപൂര്‍ മണ്ഡലത്തില്‍ പ്രചാരണ യോഗത്തില്‍ സംസാരിക്കവെയാണ് ബിജെപി നേതാവ് അതിശയോക്തി കലര്‍ന്ന രീതിയില്‍ പ്രധാനമന്ത്രിയുടെ രാഷ്ട്ര സേവനത്തെ പുകഴ്ത്തിയത്. 

''നമ്മുടെ പ്രധാനമന്ത്രി മോദിജി ഇപ്പോള്‍ വെറും 2 മണിക്കൂര്‍ മാത്രമാണ് ഉറങ്ങുന്നത്. ബാക്കിവരുന്ന ഇരുപത്തിരണ്ട് മണിക്കൂറും രാജ്യത്തിന്‌ വേണ്ടി ഉണര്‍ന്നിരുന്ന് പ്രവര്‍ത്തിക്കുകയാണ്. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ ശ്രമം തീരെ ഉറങ്ങാതിരിക്കാനാണ്. അതിനായുള്ള പരീക്ഷണത്തിലാണ് അദ്ദേഹം. അങ്ങനെയെങ്കില്‍ മുഴുവന്‍ സമയവും രാഷ്ട്രസേവനത്തിനായി വിനിയോഗിക്കാം എന്നാണ് മോദിജി കരുതുന്നത്.''- മഹാരാഷ്ട്രാ ബിജെപി അധ്യക്ഷന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രധാനമന്ത്രിയുടെ കാര്യക്ഷമതയെ കുറിച്ചും അദ്ദേഹത്തിന്‍റെ രാഷ്ട്ര സേവനത്തെ കുറിച്ചുമുള്ള മഹാരാഷ്ട്രാ ബിജെപി അധ്യക്ഷന്‍റെ പരാമര്‍ശം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഒരാള്‍ക്കും ഉറങ്ങാതിരിക്കാനാവില്ല എന്നും ഉറങ്ങാതെ പ്രവര്‍ത്തിക്കുക എന്നത് മനുഷ്യന് അസാധ്യമായ കാര്യമാണ് എന്നും ചന്ദ്രകാന്ത് പാട്ടീലിന്റെത് അതിശോയോക്തി കലര്‍ന്ന പ്രസംഗമാണ് എന്നുമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് ഉയരുന്ന അഭിപ്രായങ്ങള്‍.    

Contact the author

National Desk

Recent Posts

National Desk 18 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 20 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 21 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 22 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 22 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More