കെ റെയിലിന്റെ കുറ്റി പറിക്കുന്ന കോണ്‍ഗ്രസിന്റെ കുറ്റി ജനം ഉടന്‍ പിഴുതെറിയും- എം എം മണി

ഇടുക്കി: കെ റെയിലിന്റെ കുറ്റി പറിക്കുന്ന കോണ്‍ഗ്രസിന്റെ കുറ്റി ജനങ്ങള്‍ ഉടന്‍തന്നെ പിഴുതെറിയുമെന്ന് എം എം മണി. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കൊണ്ടുവന്ന അതിവേഗ റെയില്‍ പദ്ധതി നടപ്പിലാക്കാനാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ തീരുമാനിച്ചതെന്നും പദ്ധതി നടപ്പിലാക്കുകതന്നെ ചെയ്യുമെന്നും എം എം മണി പറഞ്ഞു. 2025-ലും കേരളത്തിലെ ജനങ്ങള്‍ കാളവണ്ടി യുഗത്തില്‍ ജീവിക്കണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കട്ടപ്പനയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അതേസമയം, കെ റെയില്‍ കല്ലിടീലും സര്‍വ്വയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാക്കന്മാരുടെ വാക്‌പോര് തുടരുകയാണ്. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന ജനങ്ങള്‍ക്ക് ജയിലില്‍ പോകേണ്ടിവരില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്. പാവപ്പെട്ട ജനങ്ങളെ ജയിലിലയക്കും എന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ ജനങ്ങളെ പിന്നോട്ടുമാറ്റി നിര്‍ത്തി കോണ്‍ഗ്രസുകാര്‍ മുന്നോട്ടുവന്ന് കല്ലുകള്‍ പിഴുതെറിയുകയും ജയിലില്‍ പോവുകയും ചെയ്യും എന്നും അദ്ദേഹം പറഞ്ഞിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സില്‍വര്‍ ലൈന്‍ സര്‍വ്വേ കല്ല് സ്ഥാപിക്കുന്നത് തടയണമെന്ന് കെ മുരളീധരന്‍ എം പി ഇന്നലെ പറഞ്ഞിരുന്നു. കെ റെയില്‍ പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും യുഡിഎഫ് അധികാരത്തില്‍വന്നാല്‍ കെ റെയില്‍ ഉദ്യോഗസ്ഥരെ ജയിലിലടയ്ക്കുമെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

കെ റെയിലുമായി മുന്നോട്ടുപോകുമെന്ന നിലപാട് സര്‍ക്കാര്‍ മാറ്റിയില്ലെങ്കില്‍ കുറ്റികള്‍ സെക്രട്ടേറിയേറ്റിന് അകത്തുകൊണ്ടുപോയി നടുമെന്നും സമരത്തെ അടിച്ചമര്‍ത്താനുളള സര്‍ക്കാരിന്റെ നീക്കങ്ങളെ ജനങ്ങള്‍ക്കുവേണ്ടി യൂത്ത് കോണ്‍ഗ്രസ് പ്രതിരോധിക്കുമെന്നും ഷാഫി പറമ്പില്‍ എം എല്‍ എയും വ്യക്തമാക്കിയിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More