നയന്‍താരയുടെ 'റൗഡി പിക്‌ചേഴ്‌സി'നെതിരെ പൊലീസ് കേസ്

ചെന്നൈ: തെന്നിന്ത്യന്‍ നായിക നയന്‍താരക്കും സംവിധായകന്‍ വിഗ്നേഷ ്ശിവനുമെതിരെ പോലീസ് കേസ്. സാലിഗ്രാം സ്വദേശി കണ്ണൻ എന്ന വ്യക്തിയാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. നയന്‍‌താരയും വിഗ്നേഷും കൂടെ ആരംഭിച്ച 'റൗഡി പിക്‌ചേഴ്‌സ്' എന്ന പ്രോഡക്ഷന്‍ കമ്പനി സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നാണ് കണ്ണന്‍റെ പരാതിയില്‍ പറയുന്നത്. സമൂഹത്തില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ പൊലീസ് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഈ സമയം ആരാധകര്‍ ഏറെയുള്ള താരങ്ങള്‍ പ്രോഡക്ഷന്‍ കമ്പനിക്ക് റൗഡി പിക്‌ചേഴ്‌സ് എന്ന് പേരു നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നും പരാതിയില്‍ പറയുന്നത്. സിറ്റി കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പരാതി പരിശോധിക്കുമെന്നും അവശ്യമെങ്കില്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും സിറ്റി കമ്മീഷണര്‍ പറഞ്ഞു. വിഗ്നേഷ് ശിവൻ സംവിധാനം ചെയ്ത് നയൻതാരയും വിജയ് സേതുപതിയും കേന്ദ്രകഥാപാത്രത്തിൽ എത്തിയ ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷമാണ് ഇരുവരും ചേർന്ന് ‘റൗഡി പിക്‌ചേഴ്‌സ്’ എന്ന നിർമാണ കമ്പനി ആരംഭിച്ചത്. 2021-ൽ പെബിൾസ്, റോക്കി എന്നീ ചിത്രങ്ങൾ നിർമിച്ചത് റൗഡി പിക്‌ചേഴ്‌സ് ആയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Cinema

ടൊവിനോ - കീര്‍ത്തി സുരേഷ് ചിത്രം 'വാശി' ഒ ടി ടിയിലേക്ക്

More
More
Cinema

കമല്‍ ഹാസന്‍റെ 'വിക്രം' ഒ ടി ടി യിലേക്ക്

More
More
Web Desk 1 week ago
Cinema

ആക്ഷൻ ഹീറോ ബിജുവിന് രണ്ടാം ഭാ​ഗം; നിര്‍മ്മാതാവ് നിവിന്‍ പോളി

More
More
Cinema

മിതാലി രാജിന്‍റെ ബയോപിക്ക് ‘സബാഷ് മിത്തു' ട്രെയിലര്‍ പുറത്ത്

More
More
Cinema

'ബ്രഹ്‍മാസ്‍ത്ര'യുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Cinema

ബ്രഹ്‍മാസ്‍ത്ര; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ട് അമിതാഭ് ബച്ചൻ

More
More