ഗവർണക്കെതിരായ പ്രമേയം: പ്രതിപക്ഷം കലക്കുവെള്ളത്തിൽ മീൻ പിടിക്കുന്നെന്ന് എ.കെ ബാലൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്‍റെ  നീക്കത്തിൽ പ്രതികരണവുമായി നിയമമന്ത്രി എ.കെ ബാലൻ. കലക്കുവെള്ളത്തിൽ മീൻപിടിക്കാൻ ആരേയും അനുവദിക്കില്ലെന്ന് എ കെ ബാലൻ പറഞ്ഞു. "കേന്ദ്ര-സംസ്ഥാന ബന്ധം വഷളാക്കാൻ ആരേയും അനുവദിക്കില്ല, പൗരത്വ ഭേദ​ഗതി നിയമത്തിൽ സംസ്ഥാനത്തിന് വ്യക്തമായ അഭിപ്രായമുണ്ട്, ​ഗവർണറുടെ അനുമതി ഇല്ലാതെ സ്യൂട്ട് ഫയൽ ചെയ്തത് തെറ്റാണെന്ന് സുപ്രീം കോടതി പറഞ്ഞാൽ അം​ഗീകരിക്കും"- എ.കെ ബാലൻ വ്യക്തമാക്കി.

നിയമസഭയുടെ അന്തസ്സ്  പരസ്യ പ്രതികരണത്തിലൂടെ ചോദ്യം ചെയ്യുന്ന ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടി രമേശ് ചെന്നിത്തല സ്പീക്കർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.  സഭാചട്ടം 130 പ്രകാരമാണ് പ്രതിപക്ഷ നേതാവ് നോട്ടീസ് നൽകിയത്. നിയമസഭയുടെ ഭാ​ഗ​മായ ​ഗവർണർ, നിയമസഭയെ വെല്ലുവിളിക്കുകയാണെന്ന് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. നിയമസഭയുടെ അന്തസ്സ് ചോദ്യം ചെയ്യുന്ന ​ഗവർണറെ തിരിച്ചുവിളിക്കണമെന്ന് രാഷ്ട്രപതിയോട് പ്രമേയത്തിലൂടെ ആവശ്യപ്പെടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ രം​ഗത്തുവന്ന ​ഗവർണറുടെ നടപടി അനുചിതമാണ്. ജനങ്ങളുടെ വികാരമാണ് നിയമസഭയിൽ പ്രതിഫലിച്ചത്, ​ഗവർണർ പ്രമേയത്തെ തള്ളിയതും നിയമസഭയെ അവഹേളിച്ചതും തെറ്റാണ്. അതൃപ്തിയുണ്ടെങ്കിൽ ​സ്പീക്കറെയാണ് ​ഗവർണർ രേഖാമൂലം അറിയിക്കേണ്ടിയിരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് ​ഗവർണറെ പേടിയാണെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറ‍ഞ്ഞിരുന്നു. നിയമസഭയെ അവഹേളിച്ചിട്ടും മുഖ്യമന്ത്രി വേണ്ടവിധം പ്രതികരിച്ചില്ല, ​ഗവര്‍ണറെ നേരിട്ട് കണ്ട് പ്രതിഷേധം അറിയിക്കാനോ കാര്യങ്ങൾ ബോധ്യപ്പെടുത്താനോ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു.

​ഗവർണറെ നീക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടാനുള്ള പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടിയുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നോട്ടീസ് കിട്ടിയെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞു. നിയമസഭാ സെക്രട്ടറിയേറ്റ് തുടർനടപടികൾ സ്വീകരിക്കുമെന്നും,  കാര്യോപദേശ സമിതി വിഷയം പരി​ഗണിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.

രമേശ് ചെന്നിത്തലയുടെ പ്രമേയത്തെ സ്വാ​ഗതം ചെയ്യുന്നതായി ​ഗവർണർ ആരിഫ് മുഹ​മ്മദ് ഖാൻ പ്രതികരിച്ചു. എല്ലാവർക്കും അഭിപ്രായ സ്വതന്ത്ര്യമുണ്ട്, ഉത്തരവാദിത്വമില്ലാത്ത നടപടികളെ കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. തന്നെ നിയമിച്ചത് രാഷ്ട്രപതിയാണ്, പരാതികൾ ഉചിതമായ ഫോറത്തിൽ പറയുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ പ്രകാരം താനാണ് സർക്കാറിന്‍റെ തലവൻ, ഭരണഘടന വായിച്ചു നോക്കിയാണ്  അഭിപ്രായം പറയുന്നത്,  സർക്കാറും താനും തമ്മിൽ തർക്കമുണ്ടെന്ന് വരുത്താൻ ശ്രമിക്കരുതെന്നും ​ഗവർണർ പറഞ്ഞു. സർക്കാറിനെ ഉപദേശിക്കാനും തിരുത്താനും ഉത്തരവ് നൽകാനും ​ഗവര്‍ണർക്ക് അധികാരമുണ്ടെന്നും ​ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More