ദിലീപിനെയും ആന്റണി പെരുമ്പാവൂരിനെയും ഫിയോക്കില്‍ നിന്ന് ഒഴിവാക്കാന്‍ നീക്കം

കൊച്ചി: നടന്‍ ദിലീപിനെയും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനെയും തിയേറ്റര്‍ ഉടമകളുടെ സംഘടനായ ഫിയോക്കില്‍ നിന്ന് ഒഴിവാക്കാന്‍ നീക്കം. ദിലീപ് സംഘടനയുടെ ആജീവനാന്ത ചെയര്‍മാനാണ്. ആന്റണി പെരുമ്പാവൂരാണ് ആജീവനാന്ത വൈസ് ചെയര്‍മാന്‍. അതിനാല്‍ ഫിയോക്കിന്‍റെ ഭരണഘടനയില്‍ ഭേദഗതി വരുത്തിയതിന് ശേഷമേ രണ്ട് പേരെയും നീക്കം ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഇതിനായി പ്രസിഡന്റ് വിജയകുമാറിന്റെ നേതൃത്വത്തില്‍ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഈ മാസം 31ന് ചേരുന്ന യോഗത്തില്‍ ഇരുവരെയും ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. 

കൊവിഡിനെ തുടര്‍ന്ന് അടച്ച തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചപ്പോഴും ഒ ടി ടി റിലീസിനെ ദിലീപും ആന്റണി പെരുമ്പാവൂരും പിന്തുണച്ചിരുന്നു. ഇത് ഫിയോക്കിനുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് ആജീവനാന്ത ചെയര്‍മാനെയും വൈസ് ചെയര്‍മാനെയും പുറത്താക്കാമെന്ന നിലപാടിലേക്ക്  സംഘടനയിലെ അംഗങ്ങള്‍ തീരുമാനമെടുത്തത്. മോഹന്‍ലാല്‍ സിനിമയായ മരക്കാറിന്‍റെ റിലീസുമായി ബന്ധപ്പെട്ടാണ് സംഘടനക്കുള്ളില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്തത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2017ലാണ് ഫിലീം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിളര്‍ന്ന് ദിലീപിന്റെ നേതൃത്വത്തില്‍ ഫിയോക് ആരംഭിച്ചത്. അന്ന് തന്നെ ആജീവനാന്ത ചെയര്‍മാനായി ദിലീപിനെയും ആജീവനാന്ത വൈസ് ചെയര്‍മാനായി ആന്റണിയെയും നിശ്ചയിക്കുകയായിരുന്നു. ഈ പദവിയിലേക്ക് തെരഞ്ഞെടുപ്പ് അവശ്യമില്ലെന്ന് സംഘടന രൂപികരണ സമയത്ത് തന്നെ തീരുമാനമെടുക്കുകയും ഫിയോക്കിന്റെ ഭരണഘടനയില്‍ അക്കാര്യം ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ദുല്‍ഖറിന്റെ നിര്‍മാണക്കമ്പനിയായ വേഫേറര്‍ ഫിലിംസിനെ ഫിയോക് മുന്‍പ് വിലക്കിയിരുന്നു. 'സല്യൂട്ട്’  ഒടിടിയ്ക്ക് നല്‍കിയതാണ് ഫിയോകിനെ പ്രകോപിപ്പിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 18 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More