'കശ്മീര്‍ ഫയല്‍സ്': ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള സംഘപരിവാര്‍ അജണ്ട - ബൃന്ദ കാരാട്ട്

ഡല്‍ഹി: വിവാദ സിനിമയായ 'ദി കശ്മീര്‍ ഫയല്‍സ്' ജനങ്ങളെ ഭിന്നിപ്പിക്കുകയെന്ന സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്ന്  സിപിഎം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. സംഘപരിവാര്‍ അജണ്ടക്ക് അനുസരിച്ച് ചരിത്രത്തില്‍ നിന്നും അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് സിനിമ പോലൊരു ജനപ്രിയ ദൃശ്യകലാ രൂപത്തിലൂടെ അവതരിപ്പിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. ഒരു ഇന്ത്യന്‍ പൗരനും അനുഭവിക്കാന്‍ ഇടയില്ലാത്ത ദുരന്തങ്ങളാണ് കാശ്മീര്‍ പണ്ഡിറ്റുകള്‍ക്ക് അനുഭവിക്കേണ്ടി വന്നത്. സ്വന്തം കിടപ്പാടം വിട്ടു പലായനം ചെയ്യേണ്ടി വന്നവരാണവര്‍. എന്നാല്‍ കഥ അവിടെയും അവസാനിക്കുന്നില്ല. പാക്കിസ്ഥാനീ തീവ്രവാദികള്‍ അവര്‍ക്ക് എതിരെ നിന്ന എല്ലാവരെയും കൊന്നൊടുക്കിയിട്ടുണ്ടെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

തീവ്രവാദികള്‍ കശ്മീരിലെ നിയമസഭാ സ്പീക്കറെ ആരും കൊല ചെയ്തു. ഒരുപിടി മുസ്ലിം നേതാക്കന്മാരെ കൊന്നൊടുക്കി. അതില്‍ കുറെ എം എല്‍ എമാരും ഉള്‍പ്പെടുന്നു. താഴ്വര വിട്ട് ഓടിയ കശ്മീര്‍ പണ്ഡിറ്റുകള്‍ക്ക് അഭയവും സുരക്ഷിതത്വം ഒരുക്കിയത് അവിടുത്തെ മുസ്ലീങ്ങളാണ്. കശ്മീരില്‍ നടന്ന ദുരന്തത്തെ പ്രത്യേക രീതിയില്‍ ഉപയോഗിച്ചുകൊണ്ട് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം നടക്കുമ്പോള്‍ അര്‍ദ്ധ സത്യങ്ങള്‍ സത്യങ്ങളല്ലെന്ന് മനസിലാക്കണമെന്നും ബൃന്ദ കാരാട്ട്  പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കശ്മീര്‍ ഫയല്‍സ് രാജ്യത്തിന്‍റെ  സാമൂഹിക ഐക്യത്തിനും അഖണ്ഡതയ്ക്കും വലിയ ദോഷം വരുത്തുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. 1990 കളിൽ ജമ്മു കശ്മീരിൽ നടന്ന ആക്രമണത്തില്‍ 89 കാശ്മീരി പണ്ഡിറ്റുകളാണ് കൊല്ലപ്പെട്ടത്. ഈ തീവ്രവാദ അക്രമത്തില്‍ വ്യത്യസ്ത മതങ്ങളില്‍ ഉള്‍പ്പെട്ട 1,635 പേരും കൊല്ലപ്പെട്ടിരുന്നുവെന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയുടെ അടിസ്ഥാനത്തില്‍ യെച്ചൂരി വ്യക്തമാക്കിയിരുന്നു. 

1990-കളില്‍ നടന്ന കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കി വിവേക് അഗ്നിഹോത്രി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ദി കാശ്മീര്‍ ഫയല്‍സ്. മാര്‍ച്ച് 11-നാണ് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്തത്. സിനിമയുടെ ഉള്ളടക്കത്തിനെതിരെ ചലച്ചിത്ര സാമൂഹിക രാഷ്ട്രീയ മേഖലയിലുള്ളവര്‍ രംഗത്തെത്തിയിരുന്നു. ബിജെപിയുടെ പ്രത്യയശാസ്ത്രവും അജണ്ടയും കടത്തിവിടാനായി മാത്രം നിര്‍മ്മിച്ച സിനിമയാണിത്. അന്നത്തെ തീവ്രവാദികളുടെ ആക്രമണങ്ങളില്‍ ഹിന്ദുക്കള്‍ മാത്രമല്ല സിഖുകാരും മുസ്ലീങ്ങളുമെല്ലാം കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതൊന്നും സിനിമകയില്‍ കാണിക്കാതെ ഹിന്ദുക്കള്‍ മാത്രം ആക്രമിക്കപ്പെടുന്നു എന്ന തരത്തിലാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നതെന്ന് തുടങ്ങി വ്യാപക വിമര്‍ശനങ്ങളായിരുന്നു റിലീസിന് പിന്നാലെ കാശ്മീര്‍ ഫയല്‍സിനെതിരെ ഉയര്‍ന്നുവന്നത്. 

Contact the author

National Desk

Recent Posts

National Desk 10 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 13 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 13 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 14 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 15 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More