അയര്‍ലന്‍ഡിലും അമേരിക്കയിലും സൌദിയിലും മലയാളികള്‍ മരിച്ചു

കോഴിക്കോട് : മൂന്നു വിദേശ രാജ്യങ്ങളിലായി ഇന്ന് നാല് മലയാളികള്‍ മരണപ്പെട്ടു. അയര്‍ലന്‍ഡിലും അമേരിക്കയിലും സൌദിയിലുമായി കോവിഡ് -19 മൂലമാണ് നാലുപേരും മരിച്ചത്.

അയര്‍ലന്‍ഡില്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന നഴ്സാണ് മരിച്ചത്. കോട്ടയം കുരുപ്പന്തറ സ്വദേശിനി ബീന ജോര്‍ജ്ജാണ് (51) മരിച്ചത്. അര്‍ബുദത്തിന് ചികിത്സയിലിരിക്കെയാണ് ബീനക്ക് കൊറോണ ബാധിച്ചത്. ഭര്‍ത്താവ് ജോര്‍ജ് പോള്‍.

അമേരിക്കയില്‍ വിദ്യാര്‍ത്ഥിയാണ് മരണപ്പെട്ടത്.. തിരുവല്ല സ്വദേശി ഷോണ്‍ അബ്രഹാമാണ് (2!) മരിച്ചത്. കടപ്ര വലിയപറമ്പില്‍ വീട്ടില്‍ സജിയുടെമകനാണ്. കഴിഞ്ഞ ആഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. രോഗമൂലം ഏറ്റവും കഷ്ടതയനുഭവിക്കുന്ന ന്യുയോര്‍ക്കിലായിരുന്നു ഷോണ്‍. ആശുപത്രിയില്‍ നിന്ന് മരുന്ന് കൊടുത്ത് വീട്ടിലേക്കുവിട്ട ഷോണിന്‍റെ നില ഇന്നലെയോടെ വഷളാവുകയായിരുന്നു.

 തൊടുപുഴ മുട്ടം സ്വദേശി തങ്കച്ചന്‍ ഇഞ്ചനാട്ട് ആണ് ന്യുയോര്‍ക്കില്‍ മരിച്ച മറ്റൊരു മലയാളി . അമ്പത്തൊന്നു വയസ്സായിരുന്നു. അമേരിക്കയില്‍ കോവിഡ് -19 മൂലം ഏറ്റവും കൂടുതല്‍ മരണം സംഭവിച്ച ന്യൂയോര്‍ക്കില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു തങ്കച്ചന്‍ ഇഞ്ചനാട്ട്. ഇതോടെ അമേരിക്കയില്‍ കോവിഡ് -19 ബാധിച്ച് മരണപ്പെട്ട മലയാളികളുടെ എണ്ണം അഞ്ചായി .

അമേരിക്കയില്‍ കോവിഡ്-19 മൂലമുള്ള മരണനിരക്ക് അതിവേഗം ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനകം 750 പേരാണ് മരണമടഞ്ഞത്.  ഏറ്റവും പുതിയ കണക്കനുസരിച്ച് 8,452 - പേര്‍ ഇതിനകം മരണപ്പെട്ടു. 3,11,357 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഓരോ മിനുട്ടിലും ഒരു മരണം നടക്കുന്നതായാണ് കണക്ക്.രോഗികളുടെ എണ്ണവും മരണനിരക്കും ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ന്യൂയോര്‍ക്കിലാണ്.  3,965 - പേരാണ് ന്യുയോര്‍ക്കില്‍ മാത്രം മരണമടഞ്ഞത്. ഇവിടെ മാത്രം  1,14,775- പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയിലെ ചെമ്മാട് നടമ്മല്‍ വീട്ടില്‍ സാഫവാനാണ് സൌദിയില്‍ മരിച്ചത്. ടാക്സി ഡ്രൈവറായിരുന്ന സഫവാന്‍ ഒരാഴ്ചയിലധികമായി പനി ബാധിച്ച് കിടപ്പിലായിരുന്നു. റിയാദിലെ ആശുപത്രിയിലാണ് മരണം. മരിക്കുമ്പോള്‍ ഭാര്യ ഖമറുന്നിസ ഒപ്പമുണ്ടായിരുന്നു.   


Contact the author

Web Desk

Recent Posts

International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More