തിരുവനന്തപുരം: കെ റെയിലിനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് എംപിമാരെ കയ്യേറ്റം ചെയ്ത സംഭവം ഡല്‍ഹി പൊലീസിന്റെ കിരാത നടപടിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യത്തിലെ എതിര്‍ശബ്ദങ്ങളെ ഉരുക്കുമുഷ്ടിയുപയോഗിച്ച് അടിച്ചമര്‍ത്താമെന്ന് മോദിയും അമിത് ഷായും കരുതേണ്ടെന്നും പ്രതിഷേധിക്കുന്നവരുടെ വായ്മൂടിക്കെട്ടാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എംപിമാര്‍ എന്ന പരിഗണന പോലും നല്‍കാതെയാണ് പൊലീസിന്റെ കിരാതമായ നടപടി. ഇതേ സമീപനമാണ് കേരളത്തില്‍ പിണറായി സര്‍ക്കാര്‍ സ്ത്രീകളുള്പ്പെടെയുളളവര്ക്കുനേരേ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. പിണറായി വിജയന് മോദിയെ കണ്ടദിവസം തന്നെ ഇത് സംഭവിച്ചു എന്നത് ശ്രദ്ധേയമാണ് എന്നും രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഇന്ന് രാവിലെ പത്തരയോടൊണ് കെ റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധവുമായെത്തിയ കേരളത്തില്‍ നിന്നുളള കോണ്‍ഗ്രസ് എംപിമാരെ ഡല്‍ഹി പൊലീസ് കയ്യേറ്റം ചെയ്തത്. ഡല്‍ഹി പൊലീസ് എംപിമാരായ ഹൈബി ഈടന്റെയും ഡീന്‍ കുര്യാക്കോസിന്റെയും മുഖത്തടിച്ചു. രമ്യാ ഹരിദാസ് എംപിക്കെതിരെയും കയ്യേറ്റമുണ്ടായി. കെ മുരളീധരന് എംപിയെയും പിടിച്ചുതളളി. വിജയ് ചൗക്കില്‍ നിന്നും പാര്‍ലമെന്റിലെ ഗാന്ധിപ്രതിമയ്ക്കുമുന്നിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുകയായിരുന്ന എംപിമാരെയാണ് ഡല്‍ഹി പൊലീസ് കയ്യേറ്റം ചെയ്തത്.