രാംപൂര്‍ഘട്ട് സംഘര്‍ഷം; സിബിഐ അന്വേഷിക്കണം - കൊല്‍ക്കത്ത ഹൈക്കോടതി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ രാംപൂര്‍ഘട്ടില്‍ നടന്ന സംഘര്‍ഷം സി ബി ഐ അന്വേഷിക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. ഒരാഴ്ചക്കകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട പ്രാഥമിക തെളിവുകള്‍ പരിശോധിക്കുമ്പോള്‍ സംസ്ഥാന പൊലീസിന് കേസ് അന്വേഷിക്കുന്നതില്‍ പരിമിതിയുണ്ടെന്ന് മനസിലായതിനെ തുടര്‍ന്നാണ്‌ സി ബി ഐക്ക് കേസ് കൈമാറിയതെന്നും കോടതി വ്യക്തമാക്കി. തെളിവുകള്‍ പരിശോധിക്കുമ്പോള്‍ സി സി ടി വി ക്യാമറ സ്ഥാപിക്കണമെന്നും കേസില്‍ സാക്ഷികളായവര്‍ക്ക് പൊലീസ് സുരക്ഷ ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഏപ്രില്‍ 7-ന് കോടതി കേസ് പരിഗണിക്കുമ്പോള്‍ സി ബി ഐ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 

സംഘര്‍ഷത്തില്‍ പ്രതികളായ 22 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പശ്ചിമ ബംഗാള്‍ പോലീസ് കോടതിയെ അറിയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഭാധു ഷേയ്ഖ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് പശ്ചിമ ബംഗാളില്‍ വ്യാപക ആക്രമണമുണ്ടായത്. ബിര്‍ഭൂം ജില്ലയിലെ ബോഗ്ത്തൂയി ഗ്രാമത്തിലാണ് അക്രമികള്‍ വീടുകള്‍ക്ക് തീവെച്ചത്. തീ വെപ്പില്‍ പത്ത് പേരാണ് കൊല്ലപ്പെട്ടത്. തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ നടന്ന വാക്ക് തര്‍ക്കമാണ് സംഘര്‍ഷത്തിന്‍റെ കാരണമെന്നാണ് പ്രതിപക്ഷ നേതാക്കള്‍ ആരോപണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ബിര്‍ഭൂം ജില്ലയില്‍ നടന്ന അക്രമണത്തിന് പാര്‍ട്ടിയുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. സംഘര്‍ഷത്തില്‍ ആറ് സ്ത്രീകളും രണ്ട് കൂട്ടികളും കൊല്ലപ്പെട്ടന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്‍റെ അടിസ്ഥാനത്തില്‍ ബാലാവകാശ കമ്മീഷനും പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. സംഭവം നടന്ന് മൂന്നു ദിവസങ്ങള്‍ക്ക് ശേഷമാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സംഘര്‍ഷ സ്ഥലം സന്ദര്‍ശിച്ചത്. 

Contact the author

National Desk

Recent Posts

National Desk 5 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
National Desk 1 day ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More