കോഴി കട്ടവന്‍റെ തലയില്‍ പപ്പുണ്ടെന്ന് പറയുമ്പോള്‍ സജി ചെറിയാന്‍ എന്തിനാണ് സ്വന്തം തലയിലേക്ക് നോക്കുന്നത് - പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കെ റെയിലിനെതിരെ സമരം ചെയ്യുന്ന സാധാരണ ജനങ്ങളെ പരിഹസിക്കുകയും അടിച്ചമര്‍ത്തുകയുമാണ്‌ സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഎമ്മിന് ജനങ്ങള്‍ നടത്തുന്ന സമരത്തിനോട് എന്തിനാണ് ഇത്രയും അസഹിഷ്ണുതയെന്ന് മനസിലാകുന്നില്ല. ജന്മിമാരേയും മുതലാളിമാരേയും പോലെയാണ് സിപിഎം നേതാക്കൾ സംസാരിക്കുന്നത്. സിപിഎമ്മിനും ബിജെപിക്കും ഇടയിൽ ഇടനിലക്കാരുണ്ട്. എന്തു വന്നാലും പദ്ധതി നടപ്പാക്കാൻ യു ഡി എഫ് അനുവദിക്കില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. കോഴി കട്ടവന്‍റെ തലയില്‍ പപ്പുണ്ടന്ന് പറയുമ്പോള്‍ മന്ത്രി സജി ചെറിയാന്‍ എന്തിനാണ് സ്വന്തം തലയിലേക്ക് നോക്കുന്നതെന്നും പിണറായി മന്ത്രി സഭയിലെ ഏറ്റവും വലിയ തമാശക്കാരനാണ് അദ്ദേഹമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. 

ജനങ്ങള്‍ തെരഞ്ഞെടുത്ത എംപിമാരെ ഡല്‍ഹിയില്‍ വെച്ച് പോലീസ് മര്‍ദ്ദിച്ചപ്പോള്‍ അതില്‍ ആഹ്ളാദിക്കുന്ന മുഖ്യമന്ത്രിയേയും സിപിഎം പാര്‍ട്ടി സെക്രട്ടറിയേയുമാണ് കാണാന്‍ കഴിഞ്ഞത്. ഈ നിമിഷം വരെ അതില്‍ വിഷമം രേഖപ്പെടുത്താതെ എംപിമാര്‍ നിലവാരം മറന്നു പെരുമാറിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പാര്‍ട്ടി സെക്രട്ടറിയായിരിക്കുമ്പോള്‍  നിയമസഭ അടിച്ചു തകർക്കാൻ അനുവാദം നൽകിയ ആളാണ് ഇന്നത്തെ മുഖ്യമന്ത്രി. പോലീസ് സ്റ്റേഷനകത്തും ബോംബ് നിർമിക്കുമെന്ന് വെല്ലുവിളിച്ചയാളാണ് കോടിയേരി ബാലകൃഷ്ണൻ. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സമാധാനവും മര്യാദയും പഠിപ്പിക്കാന്‍ മുഖ്യമന്ത്രി ഇറങ്ങുമ്പോള്‍ ഭൂതകാലം മറക്കരുത് - വി ഡി സതീശന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കേരളത്തില്‍ സി പി എം ഭരിക്കുമ്പോള്‍ വികസനം വരരുത് എന്ന കാഴ്ച്ചപ്പാടാണ് കോണ്‍ഗ്രസിനെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും കെ റെയിലിനെതിരെ നടത്തുന്നത് ജനപിന്തുണയില്ലാത്ത സമരാഭാസമാണെന്നും രാജ്യത്ത് ഒരു സര്‍ക്കാരും നല്‍കാത്ത പുനരധിവാസ പാക്കേജാണ് സില്‍വല്‍ ലൈനില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നല്‍കുന്നതെന്നും  എ വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

ലീഗിന് അധിക സീറ്റിന് അര്‍ഹതയുണ്ടെന്ന് കുഞ്ഞാലിക്കുട്ടി; സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് കെ മുരളീധരന്‍

More
More
Web Desk 8 hours ago
Keralam

ഇഡി നാളെ കോടിയേരിയുടെ പേരില്‍ കേസെടുത്താലും അത്ഭുതപ്പെടാനില്ല- എം വി ജയരാജന്‍

More
More
Web Desk 1 day ago
Keralam

'സാധനം' എന്ന പ്രയോഗം പിന്‍വലിക്കുന്നു, അന്തവും കുന്തവുമില്ലെന്ന് പറഞ്ഞുകൊണ്ടേയിരിക്കും- കെ എം ഷാജി

More
More
Web Desk 1 day ago
Keralam

ബിജെപിയുമായി സഖ്യമുളള പാര്‍ട്ടിക്ക് ഇടതുമുന്നണിയില്‍ തുടരാനാവില്ല; ജെഡിഎസിന് സിപിഎം മുന്നറിയിപ്പ്‌

More
More
Web Desk 2 days ago
Keralam

സ്വയം പ്രഖ്യാപിത വിശ്വഗുരു മണിപ്പൂരില്‍ സമാധാനം തിരികെ കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടു- ഉദയനിധി സ്റ്റാലിന്‍

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധി മത്സരിക്കുമ്പോള്‍ മാറിനില്‍ക്കാനുളള വിവേകം ഇടതുപക്ഷം കാണിക്കണം- ബെന്നി ബെഹനാന്‍

More
More