കൊറോണ വായുവിലൂടെ പകരില്ല - ഐ.സി.എം.ആര്‍

ഡല്‍ഹി: കൊറോണ വൈറസ് വായുവിലൂടെ പകരില്ലെന്ന് ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് റിസര്‍ച്ച് (ഐ.സി.എം.ആര്‍) ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേഷകര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന യു.എസ് എപിടെമിക് ഡിസീസ് വിഭാഗം തലവന്‍ അന്തോണി ഫോസി കഴിഞ്ഞദിവസം  പറഞ്ഞിരുന്നു. എന്നാല്‍ സാഹചര്യത്തെളിവുകള്‍ വെച്ച് ഇത് ശരിയല്ലെന്ന്  ഐ.സി.എം.ആര്‍ ഗവേഷകര്‍ വ്യക്തമാക്കി.

കൊറോണ വൈറസ് വായുവിലൂടെ പകരുമായിരുന്നുവെങ്കില്‍ ഇതിനകം ഇതിനേക്കാള്‍ രൂക്ഷമായി രോഗം പടര്‍ന്നു പിടിക്കുമായിരുന്നു. കൊറോണ ബാധിതര്‍ ചികിത്സ തേടിയ ആശുപത്രികളിലും നിരീക്ഷണത്തിലിരുന്ന വീടുകളിലും ഇതിലേറെയാളുകള്‍ക്ക് രോഗം പകരുമായിരുന്നു.

ഈ ഉദാഹരണങ്ങളിലൂടെയെല്ലാം ഗവേഷകര്‍ എത്തിയ നിഗമനം വായുവിലൂടെ കൊറോണ വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരില്ല എന്നുതന്നെയാണ്. തുമ്മല്‍, ചുമ തുടങ്ങിയവയിലൂടെ പുറത്തുവരുന്ന തുപ്പല്‍ കണികയിലൂടെയാണ് വൈറസ് വ്യാപനം നടക്കുന്നത് എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത് -  ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഐ.സി.എം.ആര്‍ ഗവേഷക സംഘം വ്യക്തമാക്കി.


Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More