തിരുവനന്തപുരം: കേരളത്തില്‍ നിന്ന് തബലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ പതിനാറുപേരുടെ പരിശോധനാ ഫലങ്ങള്‍ പുറത്തുവന്നതില്‍ എല്ലാം നെഗറ്റീവ്. തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട് എന്നീ ജില്ലകളില്‍ നിന്ന് നിസാമുദ്ധീനില്‍ പോയി വന്നവരുടെ സ്രവ പരിശോധനയാണ് നെഗറ്റീവ് കാണിച്ചിരിക്കുന്നത്.
തബലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ കേരളത്തില്‍ മടങ്ങിയെത്തിയ ആറുപേര്‍ക്കാണ് ഇതുവരെ കൊറോണ ബാധ സ്ഥിരീകരിച്ചത്.