പുനരധിവാസം പണമായല്ല പാര്‍പ്പിടമായിത്തന്നെ ലഭ്യമാക്കണം- ആസാദ്

വികസന പദ്ധതികള്‍ക്കു കുടിയൊഴിയേണ്ടി വരുന്നവരുടെ പുനരധിവാസം പണമായല്ല പാര്‍പ്പിടമായിത്തന്നെ ലഭ്യമാക്കണം. ഇത് ഏതെങ്കിലും ഒരു പ്രത്യേക പദ്ധതിക്കു മാത്രം ബാധകമാവേണ്ട നിര്‍ദ്ദേശമല്ല. ഏതു പദ്ധതിക്കു സ്ഥലം ഏറ്റെടുക്കുമ്പോഴും സമീപ പ്രദേശത്ത് അതേ പദ്ധതിക്കുവേണ്ടി മെച്ചപ്പെട്ട രീതിയില്‍ വാസയോഗ്യമായ ഭൂമി ഏറ്റെടുക്കണം. അവിടെ പുനരധിവാസം സാദ്ധ്യമാക്കണം.

അതത്ര പ്രയാസകരമാവില്ല. കാരണം നല്ലമട്ടില്‍ വികസന ബോധവും ഭൂമിദാന സന്നദ്ധതയുമുള്ള ആളുകളും സംഘടനകളും നമ്മുടെ നാട്ടില്‍ വര്‍ദ്ധിച്ചു വരുന്നുണ്ട്. ആ സന്നദ്ധത പുനരധിവാസം എളുപ്പമാക്കും. മൂലമ്പള്ളിപോലെ ഇപ്പോഴും പൂര്‍ത്തിയാകാത്ത പുനരധിവാസ നടത്തിപ്പിന് സര്‍ക്കാര്‍ ഈ സന്നദ്ധത പ്രയോജനപ്പെടുത്തണം.

ഇതു കെ റെയിലിന്റെ പേരിലുള്ള പുനരധിവാസത്തെ മുന്‍നിര്‍ത്തി എഴുതുന്ന കുറിപ്പല്ല. കാരണം ആ പദ്ധതി ഇപ്പോഴുള്ളതുപോലെ നടപ്പാവുകയില്ല. കെ റെയില്‍ പ്രശ്നത്തിലെ മുഖ്യ പ്രതിബന്ധം ഭൂമി ഏറ്റെടുക്കലല്ല. മുഖ്യ ഇരകള്‍ ഭൂമി നഷ്ടപ്പെടുന്നവരുമല്ല. അതു കേരളത്തിലെ പൊതുസമൂഹത്തിനും വരുംതലമുറയ്ക്കും വലിയ ഭാരം കെട്ടി ഏല്‍പ്പിക്കുകയാണ്. വര്‍ത്തമാന കാലത്തെ അടിയന്തര പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ വരും തലമുറയുടെ പേരില്‍ അവരുടെ സമ്പത്തെടുത്ത് ദുരുപയോഗം ചെയ്യുകയാണ്. അതു നടക്കുകയില്ല.

എന്നാല്‍ ഏതു വികസന പദ്ധതിക്കും സ്ഥലം ഏറ്റെടുക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിനോടു ചേര്‍ന്നുതന്നെ പുനരധിവാസത്തിനുള്ള ഭൂമിയും ഏറ്റെടുക്കണം. പുനരധിവാസച്ചെലവ് പദ്ധതിച്ചെലവില്‍ വകയിരുത്തണം. പുനരധിവാസം തൃപ്തികരമായി നിര്‍വ്വഹിച്ച ശേഷം മാത്രം നഷ്ടപരിഹാരം നല്‍കിയോ നിക്ഷേപത്തില്‍ പങ്കുചേര്‍ത്തോ ഭൂമി ഏറ്റെടുക്കണം. 

2013-ലെ കേന്ദ്ര നിയമം താരതമ്യേന മികച്ച നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. അതില്‍ സര്‍ക്കാര്‍ വെള്ളം ചേര്‍ത്ത ശേഷവും ആശ്വാസകരമായ ഉപാധികള്‍ നിലനില്‍ക്കുന്നു. ഗ്രാമപ്രദേശങ്ങളില്‍ വിലയുടെ നാലിരട്ടിയും നഗരങ്ങളില്‍ രണ്ടിരട്ടിയും പ്രതിഫലം എന്നത് 2013-ലെ നിയമം അനുശാസിക്കുന്നതാണ്. ആരുടെയും ഔദാര്യമല്ല. അതിനപ്പുറം കടന്നുള്ള പുനരധിവാസ സങ്കല്‍പ്പമാണ് ഇടതുപക്ഷം നേരത്തേ പറഞ്ഞുപോന്നത്. അമരാവതിയില്‍ എ കെ ജി പറഞ്ഞ നിര്‍ദ്ദേശമാണ് വാസ്തവത്തില്‍ ഞാന്‍ മുകളില്‍ പറഞ്ഞത്.

ഇതൊക്കെ സമൂഹം ചര്‍ച്ച ചെയ്യുമെങ്കില്‍ നന്ന്. സര്‍ക്കാര്‍ സങ്കുചിത രാഷ്ട്രീയ നിറം കലര്‍ത്തി ഏറ്റുമുട്ടല്‍ അന്തരീക്ഷം സൃഷ്ടിച്ചു കോര്‍പറേറ്റുകള്‍ക്ക് വഴി സുഗമമാക്കുകയാണ്. അതു ജനങ്ങളുടെ പുരോഗതിക്കു ഗുണകരമല്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

K T Kunjikkannan 2 weeks ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 3 weeks ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 2 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 2 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More