കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു- നിതിന്‍ ഗഡ്കരി

ഡല്‍ഹി: കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ജനാധിപത്യത്തിന് കരുത്തുളള കോണ്‍ഗ്രസ് പാര്‍ട്ടിയെ ആവശ്യമുണ്ടെന്നും ദേശീയതലത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ ശക്തിയാര്‍ജ്ജിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രം പിന്തുടരുന്നവര്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുകയും അതിന്റെ ആദര്‍ശങ്ങളില്‍ വിശ്വസിക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശനിയാഴ്ച്ച ലോക്മത് ജേണലിസം പുരസ്‌കാരദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ജനാധിപത്യം ഭരണപക്ഷം, പ്രതിപക്ഷം എന്നീ രണ്ട് ചക്രങ്ങളിലാണ് ഓടുന്നത്. ശക്തമായ പ്രതിപക്ഷം ജനാധിപത്യരാജ്യത്ത് അത്യാവശ്യമാണ്. അതിനാല്‍ കോണ്‍ഗ്രസ് കൂടുതല്‍ ശക്തമാകണം. കോണ്‍ഗ്രസ് ദുര്‍ബലമായാല്‍ അതിന്റെ സ്ഥാനം മറ്റ് പ്രാദേശിക പാര്‍ട്ടികള്‍ ഏറ്റെടുക്കും. അത് ജനാധിപത്യത്തിന് നല്ലതല്ല. ജവഹര്‍ലാല്‍ നെഹ്‌റു ഒരു ഉദാഹരണമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അടല്‍ ബിഹാരി വാജ്‌പേയി പരാജയപ്പെട്ടപ്പോഴും നെഹ്‌റു അദ്ദേഹത്തോട് ബഹുമാനത്തോടെയാണ് പെരുമാറിയത്. അതിനാല്‍ ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന്റെ പങ്ക് വളരെ വലുതാണ്'-നിതിന്‍ ഗഡ്കരി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തോല്‍വികളില്‍ തളരാതെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസിനൊപ്പം തന്നെ നില്‍ക്കണമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. 'കോണ്‍ഗ്രസ് ശക്തമായി നിലനില്‍ക്കണമെന്നാണ് എന്റെ ആഗ്രഹം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാജയത്തില്‍ നിരാശരാകാതെ പ്രവര്‍ത്തനം തുടരണം. തോല്‍വിയുണ്ടെങ്കില്‍ മറ്റൊരു ദിവസം വിജയം നിശ്ചയമായും ഉണ്ടാകും'-നിതിന്‍ ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

National Desk 20 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 22 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 23 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 1 day ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More