ഉദ്യോസ്ഥരുടെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ ദിലീപ് പൊട്ടിക്കരഞ്ഞെന്ന് അന്വേഷണ സംഘം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ ദിലീപ് പൊട്ടിക്കരഞ്ഞെന്ന് അന്വേഷണ സംഘം. ചോദ്യങ്ങളില്‍ നിന്നും ദിലീപ് ഒഴിഞ്ഞുമാറാന്‍ ശ്രമം നടത്തിയിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച്‌ റിപ്പോര്‍ട്ടര്‍ ചാനല്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൗലോസിന്‍റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ഫോണില്‍ നിന്നും ലഭിച്ച നിര്‍ണായക വിവരങ്ങളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. സൈബര്‍ വിദഗ്ദ്ധരുടെ സഹായത്തോടെ ദിലീപ് നശിപ്പിച്ച തെളിവുകളാണ് ക്രൈംബ്രാഞ്ച് വീണ്ടും ശേഖരിച്ചത്. ദിലീപിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ പല നിര്‍ണായക രേഖകളും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. ഈ നിര്‍ണായക തെളിവുകളില്‍ ചിലതാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഈ തെളിവുകളെ അടിസ്ഥാനമാക്കിയാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആലുവ പോലീസ് ക്ലബില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷം ആദ്യമായാണ് ദിലീപിനെ ഈ കേസുമായി ബന്ധപ്പെട്ട് വീണ്ടും ചോദ്യം ചെയ്യുന്നത്. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഏപ്രില്‍ പതിനാല് വരെയാണ് ഹൈക്കോടതി അനുവദിച്ച സമയപരിധി. അതിനുളളില്‍ ചോദ്യം ചെയ്യലുള്‍പ്പെടെയുളള നടപടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ സമര്‍പ്പിക്കണം. സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലും കേസ് അന്വേഷണം പുരോഗമിക്കുകയാണ്.

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 13 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 15 hours ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More