ഫിലോസഫി പുഴുങ്ങി തിന്നാന്‍ കൊളളാം; അമ്മയെ, പെങ്ങളെ, ഭാര്യയെ അപമാനിച്ചവനെ സ്‌പോട്ടില്‍ തല്ലണം- ജൂഡ് ആന്റണി

ഓസ്‌കാർ വേദിയിൽ നടൻ വിൽ സ്മിത്ത് അവതാരകന്റെ കരണത്തടിച്ച സംഭവത്തിൽ അദ്ദേഹത്തെ അഭിനന്ദിച്ച് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. 'അമ്മയെ, പെങ്ങളെ, ഭാര്യയെ, മകളെ അപമാനിച്ചവനെ ആദ്യം സ്‌പോട്ടിൽ കൊടുക്കുക. നിങ്ങളുടെ മുന്നിൽവെച്ചാണെങ്കിൽ കൊടുത്തില്ലേൽ  നിങ്ങളാരായിരുന്നിട്ടും കാര്യമില്ല. ഫിലോസഫി പുഴുങ്ങിത്തിന്നാൻ കൊളളാം'-എന്നാണ് ജൂഡ് ആന്റണി ഫേസ്ബുക്കിൽ കുറിച്ചത്. 'റിയൽ സ്റ്റാർ വിത്ത് ഹിസ് വൈഫ്' എന്ന തലക്കെട്ടോടെ വിൽ സ്മിത്തിന്റെയും ഭാര്യ ജാദ പിങ്കറ്റ് സ്മിത്തിന്റെയും ചിത്രവും അദ്ദേഹം കുറിപ്പിനൊപ്പം ഫേസ്ബുക്കിൽ പങ്കുവെച്ചു. 

വിൽ സ്മിത്തിന്റെ ഭാര്യയും നടിയും ഗായികയുമായ ജാദയുടെ രൂപത്തെ പരിഹസിച്ച്  അവതാരകൻ  ക്രിസ് റോക്ക് സംസാരിച്ചതാണ് വിൽ സ്മിത്തിനെ പ്രകോപിപ്പിച്ചത്. ഡോക്യുമെന്ററി ഫീച്ചറിനുളള ഓസ്‌കാർ പുരസ്‌കാരം പ്രഖ്യാപിക്കുന്നതിനിടെയായിരുന്നു സംഭവം. അലോപേഷ്യ രോഗബാധിതയായതിനാൽ ജാദ തല മുണ്ഡനം ചെയ്തിരുന്നു. അതിനെയാണ് ക്രിസ് റോക്ക് കളിയാക്കിയത്.  1997-ൽ പുറത്തിറങ്ങിയ ജി ഐ ജെയ്ൻ എന്ന ചിത്രത്തിൽ ഡെമി മൂർ തല മൊട്ടയടിച്ചാണ് അഭിനയിച്ചത്. ജി ഐ ജെയ്ൻ 2-ൽ നമുക്ക് ജാദ പിങ്കറ്റ് സ്മിത്തിനെ കാണാം എന്നായിരുന്നു ക്രിസ് റോക്ക് പറഞ്ഞത്. ഇതിൽ പ്രകോപിതനായാണ് വിൽ സ്മിത്ത് ക്രിസ് റോക്കിന്റെ മുഖത്തടിച്ചത്.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പിന്നീട് മികച്ച നടനുളള ഓസ്‌കാർ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനിടെ ക്രിസിനെ തല്ലിയതിൽ വിൽ സ്മിത്ത് മാപ്പുപറഞ്ഞിരുന്നു. താൻ ചെയ്തത് തെറ്റാണെന്നും എല്ലാ തരത്തിലും അതിരുവിട്ട പ്രവൃത്തിയായിരുന്നെന്നും വിൽ സ്മിത്ത് പറഞ്ഞു. തമാശകൾ ജോലിയുടെ ഭാഗമാണ്. എന്നാൽ എന്റെ ഭാര്യയുടെ രോഗാവസ്ഥയെക്കുറിച്ചുളള തമാശ എനിക്ക് സഹിക്കാവുന്നതിനും അപ്പുറമാണ്. അതുകൊണ്ടാണ് വികാരാധീനനായി പ്രതികരിക്കേണ്ടിവന്നത്. ക്രിസിനോടും അക്കാദമിയോടും മാപ്പുചോദിക്കുന്നു എന്നാണ് വിൽ സ്മിത്ത് പറഞ്ഞത്. 

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More