ബിജെപിയുടേത് രാമന്റെ നയമല്ല, വഞ്ചകനായ രാവണന്റേതാണ്- രാജസ്ഥാന്‍ മന്ത്രി

ജയ്പൂര്‍: ദി കശ്മീര്‍ ഫയല്‍സ് എന്ന സിനിമയുടെ ടിക്കറ്റ് സൗജന്യമായി നല്‍കുന്നതുപോലെ പെട്രോളിനും ഡീസലിനും എല്‍പിജിക്കും സൗജന്യമായി കൂപ്പണുകള്‍ വിതരണം ചെയ്യാന്‍ ബിജെപി തയാറാകണമെന്ന് രാജസ്ഥാന്‍ മന്ത്രി പ്രതാപ് സിംഗ് ഖജരിയാവാസ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിനുശേഷം ബിജെപി ഇന്ധനവിലയും പാചകവാതക വിലയും ദിനംപ്രതി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് പ്രതാപ് സിംഗിന്റെ പ്രതികരണം. 

'ബിജെപി പിന്തുടരുന്നത് രാമന്റെ നയമല്ല, രാവണന്റെ നയമാണ്. രാവണന്‍ വഞ്ചകനായിരുന്നു. രാമന്‍ ആരെയും വഞ്ചിച്ചിട്ടില്ല. രാമന്‍ ആരോടും പക്ഷപാതമില്ലാതെയാണ് പെരുമാറിയിരുന്നത്. ബിജെപിക്കാര്‍ രാമന്റെ ഭക്തരല്ല മറിച്ച് രാവണഭക്തരാണ്. കശ്മീരി പണ്ഡിറ്റുകള്‍ പലായനം ചെയ്യുമ്പോള്‍ കേന്ദ്രത്തില്‍ ബിജെപിയാണുണ്ടായിരുന്നതെന്നും  അവര്‍ തന്നെയാണ് കശ്മീരി പണ്ഡിറ്റുകളുടെ ദുരവസ്ഥയ്ക്ക് കാരണമെന്നും ബിജെപി തുറന്നുപറയണം. ബിജെപിക്കാര്‍ ദുഷ്ടന്മാരാണ്. അവര്‍ ആഗ്രഹിക്കുന്നത് മുസ്ലീങ്ങളും ഹിന്ദുക്കളും തമ്മില്‍ യുദ്ധം ചെയ്യണമെന്നാണ്. സിഖുകാര്‍ക്കിടയിലും ക്രിസ്ത്യാനികള്‍ക്കിടയിലും ഭിന്നിപ്പുണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. വിലക്കയറ്റവും തൊഴിലില്ലായ്മയുംകാരണം ആളുകള്‍ മരിച്ചാലും അവര്‍ക്ക് യാതൊരു പ്രശ്‌നവുമില്ല. പക്ഷേ ബിജെപി പ്രചരിപ്പിക്കുന്ന നുണകള്‍ അധികകാലം നിലനില്‍ക്കില്ല '- പ്രതാപ് സിംഗ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിനുപിന്നാലെ കഴിഞ്ഞ നാലര മാസത്തെ ഇടവേളയ്ക്കുശേഷം ഇന്ധനവില വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ അഞ്ചുരൂപയാണ് പെട്രോളിനും ഡീസലിനും വര്‍ധിച്ചത്. അതേസമയം, വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി ബിജെപിയുടെ പ്രമുഖ നേതാക്കള്‍ മുതല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വരെയുളളവര്‍ വ്യാപക പ്രചാരണമാണ് നടത്തുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സിനിമയ്ക്ക് നികുതിയും ഒഴിവാക്കിയിരുന്നു.

Contact the author

National Desk

Recent Posts

National Desk 14 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 15 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 18 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 20 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More