'നോ വിമൺ നോ ക്രൈ!' വിനായകനൊപ്പമെന്ന് ടിനി ടോം

കൊച്ചി: മീ ടൂ ആരോപണത്തെ കുറിച്ചുള്ള വിവാദ പ്രസ്താവനയ്ക്കു പിന്നാലെ നടൻ വിനായകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ടിനി ടോം. 'No woman no cry' - എന്ന ബോബ് മാർലിയുടെ വരികൾ ക്യാപ്‌ഷനിൽ ചേർത്തുകൊണ്ടാണ് ടിനി ടോം ചിത്രം പങ്കുവച്ചിരിക്കുന്നത്. കോളേജ് കാലം മുതലുള്ള സൗഹൃദത്തിന്റെ 25 വർഷം ആഘോഷിക്കുന്നു. എന്നെന്നും സുഹൃത്തുക്കൾ എന്നും ക്യാപ്‌ഷനിൽ ടിനി ടോം കുറിച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഒരുത്തീ സിനിമയുടെ പത്രസമ്മേളനത്തിനിടെ നടൻ വിനായകൻ നടത്തിയ മീ ടു പരാമർശം ഏറെ വിവദങ്ങൾക്ക് വഴിവച്ചിരുന്നു. പത്ത് പെണ്ണുങ്ങൾക്കൊപ്പം ജീവിതത്തിൽ സെക്‌സ് ചെയ്‌തിട്ടുണ്ടെന്നും ഇനിയും ചെയ്യണമെന്ന് തോന്നിയാൽ ചോദിക്കുമെന്നും വിനായകന്‍ പറഞ്ഞത് ഇപ്പോഴും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമാണ്. വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ വിനായകൻ ക്ഷമാപണം നടത്തുകയും ചെയ്തതാണ്. എന്നാലിപ്പോള്‍, ടിനി ടോമിന്‍റെ 'നോ വിമൺ നോ ക്രൈ!' പരാമര്‍ശം വിനായകാനുള്ള സപ്പോര്‍ട്ടും അംഗീകാരവുമാണെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ വിലയിരുത്തുന്നത്.

Contact the author

Web Desk

Recent Posts

Web Desk 21 hours ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 1 week ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More
Web Desk 1 week ago
Social Post

ലീഗ് "പച്ചപ്പതാക" മാറ്റുമോ? -കെ ടി ജലീൽ

More
More
Web Desk 2 weeks ago
Social Post

'റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല വിജയാ... '-രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 3 weeks ago
Social Post

ഐതിഹാസികമായ വൈക്കം സത്യാഗ്രഹത്തിന് നൂറ് വയസ്

More
More