യുഎസ് മൃഗശാലയിലെ കടുവക്ക് കൊറോണ

ബ്രോങ്ക്സ് മൃഗശാലയിലെ നാല് വയസുള്ള പെൺ മലയൻ കടുവക്ക് കൊവിഡ്-19 രോഗം സ്ഥിരീകരിച്ചു. പുതിയ കൊറോണ സ്ഥിരീകരിക്കുന്ന ലോകത്തെ ആദ്യത്തെ മൃഗമാണ്‌ 'നാദിയ' എന്ന് പേരുള്ള കടുവ. അയോവയിലെ നാഷണൽ വെറ്ററിനറി സർവീസസ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് നാദിയക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചതെന്ന് മൃഗശാല അധികൃതര്‍ വ്യക്തമാക്കി. നാദിയയ്‌ക്കൊപ്പം മറ്റ് ആറ് കടുവകള്‍ കൂടെ അവിടെ നിരീക്ഷണത്തിലാണ്. ഇതുവരെ രോഗ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത ഒരു മൃഗശാല ജീവനക്കാരനില്‍ നിന്നാകാം വൈറസ് പടര്‍ന്നത് എന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ മാസം അവസാനത്തോടെയാണ് കടുവ വരണ്ട ചുമ ഉൾപ്പെടെയുള്ള രോഗ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയത്. 'ലോകത്ത് ആദ്യമായിട്ടാണ് മനുഷ്യനില്‍ നിന്നും ഒരു മൃഗത്തിലെക്ക് വൈറസ് പടരുന്നത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് എന്ന്' മൃഗശാലയിലെ മുഖ്യ മൃഗ ഡോക്ടര്‍ പോൾ കാലെ പറഞ്ഞു. നാദിയ, സഹോദരി അസുൽ, രണ്ട് അമുർ കടുവകൾ, മൂന്ന് ആഫ്രിക്കൻ സിംഹങ്ങൾ എന്നിവ രോഗലക്ഷണങ്ങൾ കാണിച്ചതായി മൃഗശാല അറിയിച്ചു.

കടുവകള്‍ക്ക് ആവശ്യമായ ചികിത്സ നല്‍കി വരികയാണ്. ആരോഗ്യ സ്ഥിതി സംബന്ധിച്ച് ഇപ്പോള്‍ ആശങ്കപ്പെടാന്‍ യാതൊന്നും ഇല്ല. അവര്‍ ഭക്ഷണം കഴിക്കുന്നത് അല്‍പ്പം കുറഞ്ഞിട്ടുണ്ടെങ്കിലും അസാധാരണമായി ഒന്നും ഇല്ല. കടുവകളും സിംഹങ്ങളും അടക്കമുള്ള ഇതര ജീവജാലങ്ങള്‍ കൊവിഡ് പോലുള്ള മാരകമായ വൈറസുകളോട് എങ്ങിനെയാണ് പ്രതികരിക്കുകയെന്ന് ഇനിയും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ, അവയെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ് - മൃഗശാല അധികൃതര്‍ വ്യക്തമാക്കി.
Contact the author

News Desk

Recent Posts

Web Desk 10 months ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 1 year ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 1 year ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 1 year ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 1 year ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More