ജനങ്ങള്‍ക്ക് ഏറ്റവും സ്വീകാര്യനായ മുഖ്യമന്ത്രി എം കെ സ്റ്റാലിനാണെന്ന് സീതാറാം യെച്ചൂരി

ഡല്‍ഹി: ജനങ്ങള്‍ക്ക് ഏറ്റവും സ്വീകാര്യനായ മുഖ്യമന്ത്രി എം കെ സ്റ്റാലിനാണെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപി വിരുദ്ധ ചേരിയിലെ ഏറ്റവും ജനകീയനും പ്രതിപക്ഷ നിരയിലെ കരുത്തനുമായ നേതാവാണ് സ്റ്റാലിനെന്നും യെച്ചൂരി പറഞ്ഞു. മധുരയില്‍ നടക്കുന്ന സി പി എമ്മിന്റെ 23-മത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ബിജെപിക്കെതിരെ തമിഴ്‌നാട് നടത്തുന്ന പ്രതിരോധം രാജ്യത്തിന് മാതൃകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ കോര്‍പ്പറേറ്റ് പ്രീണനങ്ങള്‍ക്കെതിരെ ജനാധിപത്യ കക്ഷികളെല്ലാം ഒന്നിക്കണം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകഴിഞ്ഞാല്‍ നരേന്ദ്രമോദിക്ക് ഒരു ബദല്‍ നേതാവ് പ്രതിപക്ഷ നിരയില്‍നിന്ന് ഉയര്‍ന്നുവരും. പ്രതിപക്ഷ നിരയിലെ കരുത്തനും ജനകീയനുമായ നേതാവാണ് സ്റ്റാലിന്‍. അദ്ദേഹം മുന്‍കയ്യെടുത്ത് ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ക്കണം'-യെച്ചൂരി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയാകുമെന്നും അദ്ദേഹം നീണ്ട പത്തുവര്‍ഷം രാജ്യംഭരിക്കുമെന്നും ആരും കരുതിയിരുന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അടല്‍ ബിഹാരി വാജ്‌പേജി പുറത്താവുകയും മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയാവുകയും ചെയ്തു. ഒരിക്കല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പരാജയപ്പെടുകയും ഒരു മതേതര ജനാധിപത്യ സര്‍ക്കാര്‍ രാജ്യംഭരിക്കുകയും ചെയ്യും. 2024-ല്‍ രാജ്യത്ത് പുതിയൊരു രാഷ്ട്രീയമുന്നേറ്റമുണ്ടാകും അതോടെ ആര്‍ എസ് എസിന്റെയും ബിജെപിയുടെയും ഭരണത്തിന് അവസാനമാകും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 21 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 21 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 23 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More