ആരൊക്കെ വിലക്കിയാലും ഒ ടി ടി റിലീസ് തുടരുക തന്നെ ചെയ്യും - പൃഥ്വിരാജ്

കൊച്ചി: സിനിമക്ക് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് സ്വാഭാവിക പരിണാമമാണെന്ന് നടന്‍ പൃഥ്വിരാജ്. ആരൊക്കെ എതിര്‍ത്താലും വിലക്കുകള്‍ തുടര്‍ന്നാലും ഒ ടി ടി റിലീസ് തുടരുമെന്നും പൃഥ്വിരാജ് പറഞ്ഞു. കൊവിഡിന്‍റെ ഭാഗമായി മാത്രമല്ല ഒ ടി ടി റിലീസ് ഉണ്ടായത്. കൊവിഡ് പ്രതിസന്ധി സംഭവിച്ചതുമൂലം നമ്മള്‍ കുറച്ച് നേരത്തെ ഒ ടി ടിയുടെ സാധ്യത തേടിയെന്ന് മാത്രമേയുള്ളൂ. തിയേറ്ററുകളിലും ചാനലുകളിലും പ്രീമിയര്‍ ചെയ്യുന്ന സിനിമകള്‍ ഉണ്ടായെന്ന് വരും. ഇതൊക്കെ ഈ രംഗത്തെ മാറ്റമാണ്. ഒന്ന് വന്നതുകൊണ്ട് മറ്റൊന്നു ഇല്ലാതാകുമെന്ന് കരുതുന്നില്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. ഒ ടി ടി ഫ്ലാറ്റ്ഫോമില്‍ സിനിമ റിലീസ് ചെയ്യുന്നവരെ ഫിയോക്ക് വിലക്കിയ സംഭവത്തിലാണ് പൃഥ്വിരാജ് തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

'സല്യൂട്ട്' ഒ ടി ടി നല്‍കിയതിനെ തുടര്‍ന്ന് നടന്‍  ദുല്‍ഖര്‍ സല്‍മാനെ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് വിലക്കിയിരുന്നു. എന്നാല്‍ ഇന്നലെ നടന്ന സംഘടനാ യോഗത്തില്‍ ദുല്‍ഖര്‍ സല്‍മാനെതിരെ കൈകൊണ്ട വിലക്ക് ഫിയോക്ക് പിന്‍വലിച്ചിരുന്നു. ഒരു പ്രത്യേക സാഹചര്യത്തിലാണ് തന്റെ സിനിമ ‘സല്യൂട്ട്’ ഒടിടിക്ക് നല്‍കിയതെന്ന ദുല്‍ഖര്‍ സല്‍മാന്‍റെ വിശദീകരണത്തെ തുടര്‍ന്നാണ്‌ വിലക്ക് പിന്‍വലിച്ചത്. തിയേറ്റര്‍ റിലീസ് തന്നെ ആകും തുടര്‍ന്നുള്ള ചിത്രങ്ങള്‍ എന്ന് ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനി അറിയിച്ചു. വിശദീകരണം തൃപ്തികരമെന്ന് ഫിയോക് വിലയിരുത്തി. കഴിഞ്ഞയാഴ്ചയാണ് ഫിയോക് ദുല്‍ഖറിന്റെ സിനിമകളുമായി സഹകരിക്കില്ലെന്ന് അറിയിച്ചത്. സല്യൂട്ട് തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ കരാര്‍ ഒപ്പിട്ടതിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ പിന്മാറിയതാണ് ഫിയോക്കിനെ പ്രകോപിപ്പിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More