യു എ പി എ റദ്ദാക്കണം; സ്വകാര്യ ബില്ല് അവതരിപ്പിച്ച് ശശി തരൂര്‍

ഡല്‍ഹി: യു എ പി എ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്‍റില്‍ സ്വകാര്യ ബില്ല് അവതരിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. യു എ പി എ പ്രകാരം ചുമത്തപ്പെട്ട കേസുകളില്‍ 56 ശതമാനം പേര്‍ കുറ്റപത്രം പോലും സമര്‍പ്പിക്കപ്പെടാതെ രണ്ട് വര്‍ഷത്തോളം തടവില്‍ കഴിയുന്ന സ്ഥിതിയാണുള്ളത്. കഴിഞ്ഞ 7 വർഷത്തിനിടയിൽ, യുഎ പിഎ പ്രകാരം ഏകദേശം 10,552 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും, 253 പേർ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ഇത്  കണക്കിലെടുക്കുമ്പോള്‍ കടുത്ത മനുഷ്യാവകാശധ്വംസനമാണ് നടക്കുന്നതെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. നിരപരാധികളെ യു എ പി എ ചുമത്തി കുടുക്കുകയാണ്. തീവ്രവാദ കേസുകളിൽ ഈ നിയമം ഉപയോഗിക്കണം. എന്നാൽ ഇപ്പോൾ യു എ പി എ പ്രകാരം അറസ്റ്റ് ചെയ്തപ്പെടുന്ന ആളുകള്‍ ഭൂരിഭാഗവും നിരപരാധികളാണെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടക്കുന്ന പലര്‍ക്കും നിയമസഹായം പോലും ലഭിക്കുന്നില്ല. ഇത് ജനാധിപത്യത്തിന്‍റെ മേലുള്ള കടന്നു കയറ്റമാണ്. ഈ നിയമത്തിനെതിരെ സുപ്രീം കോടതി ജഡ്ജിമാര്‍ പോലും ആശങ്ക പങ്കുവെച്ചിട്ടുണ്ട്. വ്യക്തികളെയും സംഘടനകളെയും ഈ നിയമം ഉപയോഗിച്ച് ഇല്ലാതാക്കാന്‍ പലപ്പോഴും ശ്രമിക്കുകയാണ്. ഈ നിയമം മൂലം ജനങ്ങളുടെ മൗലികാവകാശങ്ങള്‍ പോലും ലംഘിക്കപ്പെടുന്ന സാഹചര്യമുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു. 

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ യു എ പി എ പ്രകാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 4,690 പേർ അറസ്റ്റിലായതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് കഴിഞ്ഞ വർഷം രാജ്യസഭയെ അറിയിച്ചിരുന്നു. ഇതിൽ 149 പേർ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതായത് രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലില്‍ അടക്കപ്പെടുന്ന പലരും പിന്നീട് നിരപരാധികള്‍ ആണെന്ന്  തെളിയുകയാണ്. അതിനാല്‍ യു എ പി എ റദ്ദാക്കണം- ശശി തരൂര്‍ ആവശ്യപ്പെട്ടു. 

Contact the author

National Desk

Recent Posts

National Desk 19 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 20 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 21 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More