പാവപ്പെട്ടവന്‍റെ കാരക്ക, പണക്കാരന്‍റെ അജ്‌വ; പോഷകങ്ങളുടെ കലവറയാണ് ഈന്തപ്പഴം

ലോകത്തില്‍ തന്നെ ഏറ്റവും പഴക്കമുള്ള പഴവര്‍ഗമായാണ് ഈന്തപ്പഴം (Health Benefits of Dates) കരുതപ്പെടുന്നത്. അരക്കേഷ്യ കുടുംബത്തിലെ മധുരമുള്ള പഴങ്ങള്‍ തരുന്ന ഈ മരം വളരെക്കാലം ഉത്പാദനക്ഷമതയുള്ളതും വരള്‍ച്ചയിലും അതിജീവിച്ച് വളരാന്‍ കെല്‍പ്പുള്ളതുമാണ്. അതുകൊണ്ടാണ് ഈന്തപ്പഴം അറേബ്യൻ രാജ്യങ്ങളിലെ ഒരു പ്രധാന നാണ്യവിളയായത്. അഞ്ഞൂറിലധികം തരം ഈന്തപ്പഴങ്ങൾ ഇന്നുണ്ട്. ധാരാളം കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ഒരു പഴമാണിത്. കൂടാതെ കാൽസ്യം, സോഡിയം, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ മനുഷ്യ ശരീരത്തിനാവശ്യമായ ധാരാളം ലവണങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു.

പാവപ്പെട്ടവന്‍റെ കാരക്ക, പണക്കാരന്‍റെ അജ്‌വ

മൂപ്പെത്തിയ ഈന്തപ്പഴം വെള്ളത്തിലിട്ട് പുഴുങ്ങി ദീർഘകാലം സൂക്ഷിക്കാറുണ്ട്. അതിനെയാണ് കാരക്ക എന്നു വിളിക്കുന്നത്. ശരീരത്തിന് ഊർജസ്വലതയും ആരോഗ്യവും നൽകുന്ന പത്ത് ഘടകങ്ങൾ കാരക്കയിലടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കാരക്കയും വെള്ളവും മാത്രം കഴിച്ചുകൊണ്ട് ജീവിക്കാൻ കഴിയും. 

എന്നാല്‍, ഈന്തപ്പഴങ്ങളിൽ വിശിഷ്ടമായ ഒരിനമാണ് വിശുദ്ധ ഈന്തപ്പഴം എന്നറിയപ്പെടുന്ന അൽ-അജ്‌വ. അത് മദീനയിൽ മാത്രമേ കായ്ക്കാറുള്ളൂ. മറ്റ് സ്ഥലങ്ങളിൽ അജ്‌വ ഈന്തപ്പനകൾ ഉണ്ടെങ്കിലും വിളവുണ്ടാകാറില്ല. സാധാരണയിൽ നിന്ന് വ്യത്യസ്തമായി കറുപ്പ് നിറത്തിൽ തിളങ്ങി നിൽക്കുന്ന ഇവ രുചിയിലും ഗുണത്തിലും മറ്റ് ഈന്തപ്പഴങ്ങളോട് കിടപിടിക്കുന്നവയാണ്. കിലോയ്ക്ക് 2,000 രൂപയോളം വിലയുണ്ട്. സ്വാദുകൂട്ടാൻ അൽ-അജ്‌വയെ കുങ്കുമത്തിലും തേനിലും സൂക്ഷിക്കാറുണ്ട്.

പോഷകങ്ങളുടെ കലവറ

വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും കലവറയാണ് ഈന്തപ്പഴം. പ്രമേഹമുള്ളവര്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവര്‍ക്കും ഹൃദ്രോഗികള്‍ക്കും ധൈര്യമായി കഴിക്കാം. പൊട്ടാസ്യം ധാരാളം അടങ്ങിയ ഈന്തപ്പഴം രക്തസമ്മര്‍ദ്ദവും ശരീരത്തിലെ സോഡിയത്തിന്‍റെ അളവും നിയന്ത്രിക്കാന്‍ സഹായിക്കും. പ്രമേഹരോഗികള്‍ക്ക് പഞ്ചസാരയ്ക്ക് പകരം കഴിക്കാം. ഇതില്‍ അടങ്ങിയിട്ടുള്ള പഞ്ചസാര 'ഫ്രക്ടോസ്' ആണ്. 

ദഹനപ്രക്രിയയ്ക്കായി ശരീരത്തിന് അത്യന്താപേക്ഷിതമായ നാരുകള്‍ ഈന്തപ്പഴത്തില്‍ ധാരാളമുണ്ട്. ഉയർന്ന അളവിൽ അയൺ അടങ്ങിയിട്ടുള്ളതിനാല്‍ രക്തക്കുറവ് മൂലമുണ്ടാകുന്ന രോഗങ്ങൾ, അനീമിയ എന്നിവയെ പ്രതിരോധിക്കും. ആന്‍റി ഓക്സിഡന്‍റസ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ചര്‍മ്മം തിളങ്ങാനും സഹായിക്കും. തലച്ചോറിന്‍റെ പ്രവര്‍ത്തനത്തിന് അത്യാവശ്യം വേണ്ട വിറ്റാമിന്‍ ബി6-ഉം ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 3 months ago
Food Post

ദിവസവും ഓട്സ് കഴിച്ചാല്‍ നമ്മുടെ ശരീരത്തില്‍ സംഭവിക്കുന്നത്

More
More
Web Desk 2 years ago
Food Post

എവിടെയും പൊരുത്തപ്പെട്ടുപോകുന്ന ഉത്തമ വളർത്തുമത്സ്യമാണ് തിരുത

More
More
Web Desk 2 years ago
Food Post

ഡയറി മില്‍ക്കിന്‍റെ വലിപ്പം കുറച്ച് കമ്പനി; വിലയില്‍ മാറ്റമില്ല

More
More
Web Desk 2 years ago
Food Post

ചെമ്പരത്തിച്ചായ നിങ്ങള്‍ക്ക് ദീര്‍ഘായുസ്സ് നല്‍കും- കെ പി സമദ്

More
More
Food Post

കിഴങ്ങിനു തീവില: മക്‌ഡൊണാൾഡ്സ് ഇനി വാരിക്കോരി ഫ്രഞ്ച് ഫ്രൈസ് കൊടുക്കില്ല

More
More
Web Desk 2 years ago
Food Post

ബംഗാളിന് കൂടുതല്‍ ഹില്‍സ മത്സ്യം സമ്മാനിച്ച് ബംഗ്ലാദേശ്

More
More