എണ്ണക്കമ്പനികള്‍ വില നിശ്ചയിക്കുമ്പോള്‍ ഒപ്പിട്ടുകൊടുക്കുന്ന പ്രധാനമന്ത്രിയാണ് ഇന്ത്യ ഭരിക്കുന്നത്- കോടിയേരി ബാലകൃഷ്ണന്‍

കണ്ണൂര്‍: എണ്ണക്കമ്പനികള്‍ വില നിശ്ചയിക്കുമ്പോള്‍ ഒപ്പിട്ടുകൊടുക്കുന്ന പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എണ്ണക്കമ്പനികള്‍ ആവശ്യപ്പെടുന്നതുപ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില വര്‍ധിപ്പിക്കുന്നതെന്നും അതിന് ബിജെപിയുടെ അക്കൗണ്ടുകളിലേക്ക് പണം ഒഴുകുന്നുണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ സി പി ഐ എം കേന്ദ്രകമ്മിറ്റി കണ്ണൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ജനങ്ങളെ കൊളളയടിച്ച്, ബിജെപിയുടെ അക്കൗണ്ട് നിറയ്ക്കുകയും അധികാരം നിലനിര്‍ത്തുകയുമാണ് അവരുടെ ലക്ഷ്യം. ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം എന്നതാണ് ബിജെപിയുടെ നയം. പ്രതിദിനം പത്തുകോടി രൂപയോളം ബിജെപിയുടെ അക്കൗണ്ടുകളിലെത്തുന്നുണ്ട്. രാജ്യത്തെ പാവപ്പെട്ട ജനങ്ങളെ കൊളളയടിച്ചുണ്ടാക്കുന്ന ഈ പണമുപയോഗിച്ചാണ് അവര്‍ വോട്ട് ബാങ്ക് സൃഷ്ടിച്ച് അധികാരത്തിലെത്തുന്നത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍നിന്ന് താഴെയിറക്കിയാല്‍ മാത്രമേ ഇന്ധന വില വര്‍ധനവിന് അറുതിയുണ്ടാവുകയുളളു'- കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമാണെന്ന് കോടിയേരി പറഞ്ഞു. കേന്ദ്രത്തില്‍ ബിജെപിയുമായി ചേര്‍ന്ന് കോര്‍പ്പറേറ്റുകളെ സഹായിക്കുകയാണ് കോണ്‍ഗ്രസ്. ദിവസവും ഇന്ധനവില വര്‍ധിപ്പിക്കുന്ന രാജ്യം ഇന്ത്യമാത്രമാണ്. നരസിംഹറാവുവും, അടല്‍ ബിഹാരി വാജ്‌പേയും മന്‍മോഹന്‍സിംഗും നരേന്ദ്രമോദിയുമാണ് രാജ്യത്തെ ഇന്ധനവില ഇത്രയധികം വര്‍ധിക്കാനുളള കാരണം. പെട്രോള്‍ വില നിശ്ചയിക്കാനുളള അധികാരം കോണ്‍ഗ്രസാണ് എണ്ണക്കമ്പനികള്‍ക്ക് കൊടുത്തതെങ്കില്‍ ഡീസല്‍ വില നിര്‍ണയിക്കാനുളള അധികാരം ബിജെപിയാണ് എണ്ണക്കമ്പനികള്‍ക്ക് നല്‍കിയത്-കോടിയേരി കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 18 hours ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 20 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 22 hours ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More