യെച്ചൂരിയുടെ സ്റ്റാലിന്‍ പ്രശംസ മാധ്യമങ്ങള്‍ വളച്ചൊടിച്ചു- എം എ ബേബി

തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ പ്രശംസിച്ച സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വാക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായ രീതിയിലാണ് വ്യാഖാനിച്ചതെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. തമിഴ്നാട്ടില്‍ നടന്ന പരിപാടിയായതുകൊണ്ടാണ് സ്റ്റാലിന്‍റെ പേര് എടുത്ത് പറഞ്ഞത്. ഇന്നത്തെ സാഹചര്യത്തില്‍ ബിജെപിക്കെതിരെയുള്ള പോരാട്ടത്തില്‍ ശക്തമായ സംഭാവന നല്കാന്‍ സ്റ്റാലിന് സാധിക്കുമെന്നാണ് യെച്ചൂരി പറഞ്ഞത്. ബിജെപിയും എ.ഐ.എ.ഡി.എം.കെയും നേതൃത്വം നല്‍കുന്ന പാര്‍ട്ടിയെ പരാജയപ്പെടുത്തിയാണ് സ്റ്റാലിന്‍ അധികാരത്തില്‍ എത്തിയത്. അതുകൊണ്ടാണ് ബിജെപി ഇതര മുന്നണി രൂപീകരിക്കാന്‍ സ്റ്റാലിന് സാധിക്കുമെന്ന് യെച്ചൂരി പറഞ്ഞെതെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും ശക്തരെന്ന് കരുതിയവരെ സ്ഥാനഭ്രഷ്ടരാക്കാന്‍ ജനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും അധികം വൈകാതെ തന്നെ ബിജെപിയെ താഴെയിറക്കാന്‍ ഒരു ബദല്‍ സഖ്യം രൂപപ്പെടുമെന്നും എം എ ബേബി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജനങ്ങള്‍ക്ക് ഏറ്റവും സ്വീകാര്യനായ മുഖ്യമന്ത്രി എം കെ സ്റ്റാലിനാണെന്നായിരുന്നു സീതാറാം യെച്ചൂരി പറഞ്ഞത്. ബിജെപി വിരുദ്ധ ചേരിയിലെ ഏറ്റവും ജനകീയനും പ്രതിപക്ഷ നിരയിലെ കരുത്തനുമായ നേതാവാണ് സ്റ്റാലിന്‍. ബിജെപിക്കെതിരെ തമിഴ്‌നാട് നടത്തുന്ന പ്രതിരോധം രാജ്യത്തിന് മാതൃകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ കോര്‍പ്പറേറ്റ് പ്രീണനങ്ങള്‍ക്കെതിരെ ജനാധിപത്യ കക്ഷികളെല്ലാം ഒന്നിക്കണം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകഴിഞ്ഞാല്‍ നരേന്ദ്രമോദിക്ക് ഒരു ബദല്‍ നേതാവ് പ്രതിപക്ഷ നിരയില്‍നിന്ന് ഉയര്‍ന്നുവരും. പ്രതിപക്ഷ നിരയിലെ കരുത്തനും ജനകീയനുമായ നേതാവാണ് സ്റ്റാലിന്‍. അദ്ദേഹം മുന്‍കയ്യെടുത്ത് ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ക്കണമെന്നുമായിരുന്നു യെച്ചൂരി പറഞ്ഞത്. ഈ പരാമര്‍ശങ്ങള്‍ക്കാണ് എം എ ബേബി വിശദീകരണം നല്‍കിയത്.

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

പി വി ശ്രീനിജന്‍ എംഎല്‍എക്കെതിരായ ജാതിവിവേചനം; സാബു ജേക്കബിനെതിരെ കേസ്

More
More
Web Desk 9 hours ago
Keralam

കുറ്റസമ്മതം നടത്തിയത് ക്രൈംബ്രാഞ്ചിന്റെ സമ്മര്‍ദ്ദം മൂലം; ഷാരോണ്‍ കൊലപാതകക്കേസ് പ്രതി ഗ്രീഷ്മ മൊഴിമാറ്റി

More
More
Web Desk 10 hours ago
Keralam

പ്ലസ് ടു വിദ്യാര്‍ത്ഥിനി എം ബി ബി എസ് ക്ലാസില്‍; ആരും തിരിച്ചറിഞ്ഞില്ല

More
More
Web Desk 11 hours ago
Keralam

പ്രതിഫലം നല്‍കിയിരുന്നു; ബാലയുടെ ആരോപണം നിഷേധിച്ച് ഉണ്ണി മുകുന്ദന്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍

More
More
Web Desk 12 hours ago
Keralam

സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാന്‍ സിപിഎം

More
More
Web Desk 12 hours ago
Keralam

ഭരണസംവിധാനം മുഴുവന്‍ ഉപയോഗിച്ചിട്ടും ഹിമാചല്‍ ബിജെപിയെ തൂത്തെറിഞ്ഞു -സിപിഎം

More
More