ശ്രീലങ്കയില്‍ മന്ത്രിമാരുടെ കൂട്ടരാജി; മഹീന്ദ രജപക്‌സെ പ്രധാനമന്ത്രിയായി തുടരും

കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ശ്രീലങ്കയില്‍ മന്ത്രിസഭ രാജിവെച്ചതായി റിപ്പോര്‍ട്ട്. മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും രാജിക്കത്ത് പ്രധാനമന്ത്രി മഹീന്ദ രജപക്‌സെക്ക് കൈമാറിയതായാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ മകന്‍ നമല്‍ രജപക്‌സെയും മന്ത്രിസ്ഥാനമുള്‍പ്പെടെ എല്ലാ പദവികളില്‍ നിന്നും രാജിവെച്ചു. ഇപ്പോള്‍ രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിപാരം കാണാനാണ് രാജിയെന്നായിരുന്നു നമല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം, മഹീന്ദ രജപക്‌സെ പ്രധാനമന്ത്രിയായി തുടരും. ഇന്നലെ രാത്രി ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലായിരുന്നു മഹീന്ദ രജപക്‌സെ പ്രധാനമന്ത്രിയായി തുടരാന്‍ തീരുമാനമായത്. പ്രധാനമന്ത്രി രാജിവെച്ചതായി കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളാണെന്നും മഹീന്ദ രജപക്‌സെ രാജിവെച്ചിട്ടില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

വിലയക്കയറ്റത്തിനെതിരെ  ജനങ്ങളുടെ പ്രതിഷേധം രൂക്ഷമായതിനുപിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ സമൂഹ മാധ്യമങ്ങള്‍ക്കും വിലക്കേർപ്പെടുത്തി. 1948-ൽ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക ഇപ്പോള്‍ കടന്നുപോകുന്നത്. ആഴ്ചകളായി ഭക്ഷണത്തിനും അവശ്യ വസ്തുക്കൾക്കും ഇന്ധനത്തിനും വാതകത്തിനും ഗുരുതരമായ ക്ഷാമമാണ് അനുഭവിക്കുന്നത്. രാജ്യത്ത് ഡീസൽ ലഭ്യമല്ലാതായി. റോഡുകളിൽ ഗതാഗതം കുറഞ്ഞു. മരുന്നുകളുടെ ദൗർലഭ്യം കാരണം സര്‍ക്കാര്‍ ആശുപത്രികളിലെ ശസ്ത്രക്രിയകൾ പൂര്‍ണ്ണമായും നിര്‍ത്തിവച്ചു. കൊളംബോ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വ്യാപാരം ദിവസം വെറും രണ്ട് മണിക്കൂറായി ചുരുക്കി. ഓഫീസുകൾ അത്യാവശ്യമല്ലാത്ത ജീവനക്കാരോട് ഹാജറാകേണ്ട എന്നാണ് സര്‍ക്കാര്‍ ഉത്തരവ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജപക്സെ കുടുംബം നേതൃത്വം നൽകുന്ന സർക്കാരിന്റെ വികല നയങ്ങളാണ് ആ രാജ്യത്തെ ഈ ദുരവസ്ഥയിലേക്ക് എത്തിച്ചതെന്ന് പൂര്‍ണ്ണ ബോധ്യമുള്ള ജനതയാണ് ഇപ്പോള്‍ തെരുവില്‍ സമരം ചെയ്യുന്നത്. കോവിഡ് മൂലം ടൂറിസത്തിനുണ്ടായ തിരിച്ചടി, ഇന്ധനവിലക്കയറ്റം, തേയില കയറ്റുമതിയിലെ പ്രതിസന്ധി എന്നിവയ്ക്കു പുറമേ, യാതൊരുവിധ മുന്നൊരുക്കങ്ങളും ഇല്ലാതെ രാസവള ഇറക്കുമതി നിരോധിച്ച് ജൈവവളത്തിലേക്കു തിരിയാൻ കർഷകരോട് ആഹ്വാനം ചെയ്യുക, കൂടുതല്‍ വിദേശനാണ്യം ആകർഷിക്കാനായി ശ്രീലങ്കൻ രൂപയുടെ മൂല്യം 15% കുറയ്ക്കുക തുടങ്ങി പ്രസിഡന്റ് ഗോട്ടബയ രാജപക്സെ അധികാരത്തിലേറിയ ഉടൻ സ്വീകരിച്ച ദീര്‍ഘവീക്ഷണമില്ലാത്ത നയതീരുമാനങ്ങളാണ് സമ്പത് വ്യവസ്ഥയുടെ നടുവൊടിച്ചത്. 

Contact the author

International Desk

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More