റംസാന്‍; നൂറ് കോടി ഭക്ഷണപ്പൊതികള്‍ വിതരണംചെയ്യാന്‍ കാംപെയ്‌നുമായി യുഎഇ

ദുബായ്: ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പാവങ്ങള്‍ക്ക് ഭക്ഷണമെത്തിക്കുന്ന 'വണ്‍ മില്ല്യണ്‍ മീല്‍സ്' പദ്ധതിക്ക് തുടക്കമായി. അമ്പതുരാജ്യങ്ങളിലെ അര്‍ഹരായ ജനങ്ങള്‍ക്ക് നൂറുകോടി ഭക്ഷണപ്പൊതികള്‍ നല്‍കുകയാണ് വണ്‍ മില്ല്യണ്‍ മീല്‍സ് പദ്ധതിയുടെ ലക്ഷ്യം. അയല്‍ക്കാര്‍ പട്ടിണി കിടക്കുമ്പോള്‍ വയറുനിറച്ച് ഭക്ഷണം കഴിച്ചുറങ്ങുന്നയാള്‍ വിശ്വാസിയല്ല എന്നതാണ് പദ്ധതിയുടെ പ്രമേയം. വിശുദ്ധ റംസാന്‍ മാസത്തില്‍ മാത്രം 80 കോടി പേര്‍ക്ക് ഭക്ഷണമെത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെല്ലാം പദ്ധതിയുടെ ഭാഗമാവാന്‍ സാധിക്കും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഐക്യരാഷ്ട്ര സഭ, വേള്‍ഡ് ഫുഡ് പ്രോഗ്രാം, ഫുഡ് ബാങ്കിംഗ് റീജിയണല്‍ നെറ്റ് വര്‍ക്ക്, മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ഹ്യൂമാനിറ്റേറിയന്‍ ആന്‍ഡ് ചാരിറ്റി എസ്റ്റാബ്ലിഷ്‌മെന്റ്, ഏറ്റവും കൂടുതല്‍ ഭക്ഷണം ആവശ്യമുളള രാജ്യങ്ങളിലെ സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുക. ഫലസ്തീന്‍, ലെബനന്‍, ജോര്‍ദാന്‍, സുഡാന്‍, യെമന്‍, ടുനീഷ്യ, ഇറാഖ്, ഈജിപ്ത്, ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, കെനിയ തുടങ്ങിയ രാജ്യങ്ങളിലാണ് പ്രധാനമായും ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം നടത്തിയ 10 മില്ല്യണ്‍ മീല്‍സ് പദ്ധതിക്ക് വന്‍ സ്വീകാര്യത ലഭിച്ചതോടെ പദ്ധതിയുടെ ഗുണം കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കാനാണ് നൂറുമില്ല്യണ്‍ മീല്‍സ് പദ്ധതി ആരംഭിച്ചത്. 

വണ്‍ മില്ല്യണ്‍ മീല്‍സ് പദ്ധതിയുടെ ഭാഗമാവാന്‍ ചെയ്യേണ്ടത്..

കാമ്പെയ്‌നിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്: www.1billionmeals.ae; എമിറേറ്റ്സ് NBD-യിലെ കാമ്പെയ്‌നിന്റെ അക്കൗണ്ടിലേക്ക് ബാങ്ക് ട്രാൻസ്ഫർ, നമ്പർ: AE300260001015333439802. ഡു നെറ്റ്‌വർക്കിൽ 1020 എന്ന നമ്പറിലേക്കോ എത്തിസലാത്ത് നെറ്റ്‌വർക്കിൽ 1110 എന്ന നമ്പറിലേക്കോ "മീൽ" അല്ലെങ്കിൽ "وجبة" എന്ന് എസ്എംഎസ് വഴി അയച്ചുകൊണ്ട് പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷനിലൂടെ ഒരു ദിവസം AED1 സംഭാവന ചെയ്യാൻ ദാതാക്കൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്. 8009999 എന്ന ടോൾ ഫ്രീ നമ്പർ വഴി പ്രചാരണ കോൾ സെന്റർ വഴിയും സംഭാവനകൾ നൽകാം.

Contact the author

Gulf Desk

Recent Posts

Web Desk 6 days ago
Gulf

ഒമാനില്‍ കനത്ത മഴ തുടരുന്നു; മരണസംഖ്യ 20 ആയി

More
More
News Desk 8 months ago
Gulf

വിദേശ ജയിലുകളില്‍ 8,330 ഇന്ത്യൻ തടവുകാര്‍; ഭൂരിഭാഗം പേരും ഗള്‍ഫ് രാജ്യങ്ങളില്‍

More
More
National Desk 9 months ago
Gulf

കടലില്‍ പോയ അരക്കോടിയുടെ റോളക്സ് വാച്ച് മണിക്കൂറിനുള്ളില്‍ മുങ്ങിയെടുത്ത് ദുബായ് പോലീസ്

More
More
Web Desk 1 year ago
Gulf

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയാല്‍ ഒന്നേകാല്‍ കോടി രൂപ പിഴ

More
More
Gulf

ബാല്‍ക്കണിയില്‍ തുണി ഉണക്കാനിടരുത്; മുന്നറിയിപ്പുമായി ഒമാന്‍

More
More
Web Desk 1 year ago
Gulf

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഖത്തര്‍

More
More