ഹിജാബ് ധരിച്ച് അധ്യാപകര്‍ എക്സാം ഡ്യൂട്ടിക്ക് വരരുതെന്ന് കര്‍ണാടക സര്‍ക്കാര്‍

ബാംഗ്ലൂര്‍: ഹിജാബ് ധരിച്ച് അധ്യാപകര്‍ എക്സാം ഡ്യൂട്ടിക്ക് വരരുതെന്ന് കര്‍ണാടക സര്‍ക്കാര്‍. പത്താം ക്ലാസ് ബോർഡ് പരീക്ഷ ഇൻവിജിലേഷൻ ഡ്യൂട്ടിയിലുള്ള അധ്യാപകരോടാണ് ഹിജാബ് ധരിച്ച് പരീക്ഷാ ഹാളിൽ വരേണ്ടന്ന് കര്‍ണാടക സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എസ് എസ് എല്‍ സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് യൂണിഫോം കർശനമായി നിർബന്ധമാക്കുമെന്ന് മാർച്ച് 25 ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹിജാബ് ധരിച്ച് എക്സാം ഡ്യൂട്ടിക്ക് വരരുതെന്ന് അധ്യാപകര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 

വിദ്യാര്‍ത്ഥികള്‍ യൂണിഫോം നിര്‍ബന്ധമായി ധരിക്കണമെന്നാണ് കോടതി വിധി. ഹിജാബ് വിഷയത്തില്‍ സര്‍ക്കാരിന്‍റെയും കോടതിയുടെയും നിര്‍ദ്ദേശം അധ്യാപകരും പാലിക്കണം. ഹിജാബ് ധരിക്കണമെന്ന് നിര്‍ബന്ധമുള്ള അധ്യപകരെ എസ്എസ്എൽസി പരീക്ഷ ഡ്യൂട്ടിയില്‍ നിന്നും ഏപ്രിൽ അവസാനം ആരംഭിക്കുന്ന പ്ലസ് ടൂ പരീക്ഷാ ഡ്യൂട്ടിയിൽ നിന്നും നീക്കം ചെയ്യും. വിദ്യാര്‍ത്ഥികളെ സ്കൂളില്‍ ഹിജാബ് അനുവദിക്കാത്തത് ധാര്‍മികമായി ശരിയാണെങ്കില്‍ അധ്യാപര്‍ക്കും അത് ബാധകമാണ്. ഈ തീരുമാനം അംഗീകരിക്കാത്ത അധ്യാപകര്‍ക്ക് പരീക്ഷാ ഡ്യൂട്ടിക്ക് നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല - വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഹിജാബ് ധരിച്ച വിദ്യാ‍ര്‍ത്ഥികളെ എസ്എസ്എൽസി പരീക്ഷയെഴുതാൻ അനുവദിച്ച അധ്യാപകരെ കഴിഞ്ഞ ദിവസം കര്‍ണാടക സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ഏഴ് അധ്യാപകർക്കെതിരെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചത്. സിഎസ് പാട്ടീൽ ഗേൾസ്, ബോയ്‌സ് ഹൈസ്‌കൂളുകളിലെ അധ്യാപക‍ർക്കെതിരെയാണ് സ്കൂൾ അധികൃതരുടെ നടപടിയുണ്ടായത്. അതില്‍ രണ്ട് സൂപ്രണ്ടുമാരും ഉള്‍പ്പെടുന്നു. മാർച്ച് 15 ന് കർണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് കർണാടക സ്കൂളുകളിൽ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്ത എല്ലാ ഹർജികളും തള്ളിയിരുന്നു. തുടര്‍ന്ന്, ഹിജാബ് ധരിച്ചെത്തുന്നവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് കര്‍ണാടകയിലെ വിദ്യാഭ്യാസ വകുപ്പും വ്യക്തമാക്കിയിരുന്നു.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

ഒരു വർഷത്തിനുള്ളിൽ കെസിആർ വീണ്ടും മുഖ്യമന്ത്രിയാകും - BRS എംഎൽഎ

More
More
National Desk 6 hours ago
National

അരവിന്ദ് കെജ്‌റിവാളിനെ ബിജെപിക്ക് ഭയമാണ്- ആം ആദ്മി പാര്‍ട്ടി

More
More
National Desk 10 hours ago
National

'നരേന്ദ്രമോദി എന്നെക്കുറിച്ച് തെറ്റായ കാര്യങ്ങളും അപവാദങ്ങളും പ്രചരിപ്പിക്കുന്നു'-ഉദയനിധി സ്റ്റാലിന്‍

More
More
National Desk 11 hours ago
National

തെരഞ്ഞെടുപ്പ് തോല്‍വി: കമല്‍നാഥ് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞേക്കും

More
More
Web Desk 1 day ago
National

മിഷോംഗ് ചുഴലിക്കാറ്റ്; ചെന്നൈയില്‍ കനത്ത മഴ, വിമാനത്താവളം വെളളത്തില്‍

More
More
National Desk 1 day ago
National

കോണ്‍ഗ്രസ് തിരിച്ചുവരും; ആത്മവിശ്വാസം പ്രകടിപ്പിച്ച് നേതാക്കള്‍

More
More