കോഴിക്കോട്: കുറ്റ്യാടിയില്‍ ഫോട്ടോഷൂട്ടിനിടെ നവ വരന് മുങ്ങിമരിച്ചു. പാലേരി സ്വദേശി റെജിന്‍ ലാല്‍ (28) ആണ് മരിച്ചത്. കുറ്റ്യാടി ജാനകിക്കാട് പുഴയിലാണ് അപകടമുണ്ടായത്. ഒഴുക്കില്‍പ്പെട്ട ഭാര്യ കനിഹയെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കനിഹയുടെ നില അതീവ ഗുരുതരമാണ്. ഫോട്ടോഷൂട്ട് കഴിഞ്ഞ് തിരികെ നടക്കുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. റെജില്ലാലിന്റെ മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
മാര്‍ച്ച് പതിനാലിനായിരുന്നു റെജില്ലാലും കനിഹയും വിവാഹിതരായത്. ഇവര്‍ പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോഷൂട്ടിനായാണ് ജാനകിക്കാട് ഭാഗത്ത് കുറ്റ്യാടിപ്പുഴയുടെ ചവറംമൂഴിയിലെത്തിയത്. കാല്‍വഴുതി പുഴയിലേക്ക് വീണ ഇരുവരെയും നാട്ടുകാരും ഒപ്പമുണ്ടായിരുന്നവരുംചേര്ന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും റെജിന്ലാലിന്റെ ജീവന് രക്ഷിക്കാനായില്ല. ഫോട്ടോഷൂട്ട് കഴിഞ്ഞിരുന്നെന്നും ബന്ധുക്കള്‍ക്കൊപ്പം ഇവര്‍ വിനോദയാത്ര വന്നതാണെന്നും പ്രദേശവാസികള്‍ പറയുന്നു. ജാനകിക്കാട് പുഴ നല്ല ഒഴുക്കുളള സ്ഥലമാണെന്നും സ്ഥലത്തെക്കുറിച്ച് അറിയാതെ വരുന്നവര്‍ അപകടത്തില്പെടാനുളള സാധ്യത കൂടുതലാണെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് നല്കുന്നു.