മുഖ്യമന്ത്രിയുടെ ഭാഷ മാറിയാല്‍ എന്റെ ഭാഷയും മാറും- വി ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഭാഷ മാറിയാല്‍ തന്റെ ഭാഷയും മാറുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിയമസഭയില്‍ അദ്ദേഹം താനുമായി ഏറ്റുമുട്ടാന്‍ വരികയോ തന്റെ സഹപ്രവര്‍ത്തകരെ അധിക്ഷേപിക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ അതേ ഭാഷയില്‍ തിരിച്ചടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുമായോ കോടിയേരി ബാലകൃഷ്ണനുമായോ വ്യക്തിപരമായ ബന്ധമില്ലെന്നും ഇന്നേവരെ വ്യക്തിപരമായ ഒരു കാര്യത്തിനും വിളിച്ചിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. മനോരമ ന്യൂസ് നേരെചൊവ്വേ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'പിണറായി വിജയനോടോ സി പി എം നേതാക്കളോടോ വ്യക്തിപരമായ ശത്രുതയുണ്ടാവേണ്ട കാര്യമില്ല. എതിര്‍ക്കേണ്ട സ്ഥലങ്ങളില്‍ എതിര്‍ക്കുക തന്നെ വേണം. എതിര്‍ക്കുന്ന സമയത്ത് ഉപയോഗിക്കുന്ന വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. എതിര്‍പ്പിന്റെ രൂക്ഷത വാക്കുകളില്‍ പ്രതിഫലിക്കപ്പെടണം. എത്രമാത്രം ശക്തമായാണ് നാം ആ വിഷയത്തെ അവതരിപ്പിക്കുന്നത് എന്നതിനെ അപേക്ഷിച്ചിരിക്കും വാക്കുകള്‍. വ്യക്തിപരമായി ആക്രമിക്കാന്‍ പോയാല്‍ പറയാനുദ്ദേശിക്കുന്ന വിഷയത്തിന്റെ ശക്തി കുറയും. ഓരോരുത്തരും ചെയ്യുന്ന പ്രവൃത്തികളിലൂടെയാണ് അവരെ വെറുക്കുന്നതും ഇഷ്ടപ്പെടുന്നതും. ഓരോ വിഷയവും അവതരിപ്പിക്കുന്നത് വളരെയധികം തയാറെടുപ്പുകളോടെയാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായോ കോടിയേരിയുമായോ എനിക്ക് വ്യക്തിപരമായ ഒരു ബന്ധവുമില്ല. ഇന്നുവരെ വ്യക്തിപരമായ ഒരു കാര്യത്തിനുവേണ്ടി പ്രതിപക്ഷനേതാവാകുന്നതിനു മുന്‍പോ ശേഷമോ ഞാന്‍ അദ്ദേഹത്തെ വിളിച്ചിട്ടില്ല. ഒരു സൗഹൃദ സംഭാഷണമോ കുശലാന്വേഷണമോ നടത്തിയിട്ടില്ല. അതിന്റെ ആവശ്യവുമില്ല. '- വി ഡി സതീശന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് നന്നായി പഠിച്ചിട്ടാണ് യുഡിഎഫ് അതിനെ എതിര്‍ക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇന്നേവരേ ഒരു രാഷ്ട്രീയ പ്രസ്ഥാനവും ഒരു പാര്‍ട്ടിയും ഇതുപോലെ പഠനം നടത്തിയിട്ടില്ല. എല്ലാ വിധത്തിലും വിഷയത്തെ പഠിച്ചതിനുശേഷമാണ് സില്‍വര്‍ ലൈന്‍ പദ്ധതി അശാസ്ത്രീയമാണെന്ന് പറയുന്നത്. കെ റെയില്‍ അപ്രായോഗികമാണ്. കേരളത്തിന് യോജിച്ചതല്ല. കെ റെയിലുമായി ബന്ധപ്പെട്ട് ഞങ്ങളുയര്‍ത്തിയ ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രി ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി അനാവശ്യമായ ധാര്‍ഷ്ട്യത്തോടെയും ധിക്കാരത്തോടെയുമാണ് സംസാരിക്കുന്നത്. എന്തുവന്നാലും പദ്ധതി നടപ്പിലാക്കും എന്ന് പറയുന്നത് ധാര്‍ഷ്ട്യത്തിന്റെ ശബ്ദമാണ്. മുഖ്യമന്ത്രി അഹങ്കാരത്തോടെ പദ്ധതി നടപ്പിലാക്കുമെന്ന് പറയുമ്പോള്‍ ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നാണ് പറയുന്നത്- വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 1 day ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 2 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More
Web Desk 4 days ago
Keralam

കോണ്‍ഗ്രസ് ബിജെപിയെ തോല്‍പ്പിക്കാന്‍ നോക്കുമ്പോള്‍ സിപിഎം കയ്യും കാലുമിട്ട് അടിക്കുകയാണ്- പി കെ കുഞ്ഞാലിക്കുട്ടി

More
More