'ഈ പകല്‍കൊള്ള അവസാനിപ്പിക്കണം'; ഇന്ധന വിലവര്‍ദ്ധനവിനെതിരെ ബിജെപിയുടെ സഖ്യകക്ഷി

ഡല്‍ഹി: കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പെട്രോള്‍, ഡീസല്‍, പാചകവാതക വിലയിലുണ്ടായ വര്‍ധന പിന്‍വലിച്ച് പകല്‍കൊള്ള അവസാനിപ്പിക്കണമെന്ന് ബിജെപിയുടെ സഖ്യകക്ഷിയായ ജനതാദള്‍ (യു). അടിക്കടിയുള്ള ഇന്ധന വിലവര്‍ധനവ് രാജ്യത്ത് അവശ്യസാധങ്ങളുടെ വിലവര്‍ധനയ്ക്ക് കാരണമാകുമെന്ന് ജെഡിയു ജനറല്‍ സെക്രട്ടറി കെ.സി.ത്യാഗി വ്യക്തമാക്കി. 'അടിയന്തരമായി പെട്രോളിയം ഉല്‍പന്നങ്ങളുടെ വില ഉയര്‍ത്തുന്നത് നിര്‍ത്തണം. എന്‍ഡിഎയ്ക്ക് തിരഞ്ഞെടുപ്പുകളില്‍ വിജയം നല്‍കിയ വോട്ടര്‍മാരെയും വിലക്കയറ്റം ദുരിതത്തിലാക്കുന്നുണ്ടെന്ന കാര്യം മറക്കരുത്' ത്യാഗി പറഞ്ഞു.

138 ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില നിരന്തരമായി ഉയരുകയാണ്. കഴിഞ്ഞ 15 ദിവസത്തിനിടെ ഒരു ലിറ്റര്‍ പെട്രോളിന് കൂട്ടിയത് 10.89 രൂപയാണ്. ഡീസലിന് 10.52 രൂപയും. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് തുടരെ ഇന്ധനവില വര്‍ധിക്കുന്നത്. യുക്രൈന്‍ റഷ്യ യുദ്ധമാണ് വില വര്‍ധനവിന് കാരണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും യുദ്ധത്തിനു മുന്‍പും ഇന്ധനവില കുത്തനെ മുകളിലോട്ടുതന്നെയാണ് പോയിരുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഇന്ധനനികുതി സംസ്ഥാനം കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വീണ്ടും വ്യക്തമാക്കി. ഇന്ധനവില കേന്ദ്രം കൂട്ടാതിരിക്കുകയാണ് വേണ്ടത്. വില കൂട്ടിയിട്ട് സംസ്ഥാനം നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് ശരിയല്ല. കേന്ദ്രവിഹിതം 17000 കോടി കുറയുന്ന സാഹചര്യത്തിൽ അധികവരുമാനം വേണ്ടെന്ന് വയ്ക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

Contact the author

National Desk

Recent Posts

National Desk 5 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 1 day ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 2 days ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More