കേന്ദ്രം എംപി ഫണ്ട് രണ്ടു വര്‍ഷത്തേക്ക് നല്‍കില്ല; രാഷ്ട്രപതി, പ്രധാനമന്ത്രി, മന്ത്രിമാര്‍, എംപിമാര്‍ തുടങ്ങിയവരുടെ ശമ്പളം വെട്ടിക്കുറയ്ക്കും

ഡല്‍ഹി: കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പാര്‍ലമെന്‍റംഗങ്ങളുടെ പ്രാദേശിക ഫണ്ട് രണ്ടുവര്‍ഷത്തേക്ക് നല്‍കേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, മറ്റു കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍ എന്നിവരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനും തീരുമാനമായി. ശമ്പളത്തിന്‍റെ മുപ്പത് ശതമാനമാണ് വെട്ടിക്കുറക്കുക. ഇതിനായി പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടുവരാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നു ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത് എന്ന്  പാര്‍ലമെന്‍ററികാര്യ മന്ത്രി പ്രകാശ് ജാവേദേക്കര്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കൊറോണ വ്യാപനത്തിന്‍റെ  പശ്ചാത്തലത്തില്‍ എല്ലാ മേഖലയിലും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് കേന്ദ്രത്തിന്‍റെ വിശദീകരണം. ജനപ്രതിനിധികളുടെ ശമ്പളം വെട്ടിക്കുറക്കുന്നതിലൂടെ  7,900 - രൂപ സമാഹരിക്കാനാണ് സര്‍ക്കാരിന്‍റെ ആലോചന. ഈ പണം കേന്ദ്ര സര്‍ക്കാരിന്‍റെ  സഞ്ചിത ഫണ്ടിലേക്ക് മുതല്‍ക്കൂട്ടാനാണ് തീരുമാനം.

നിലവില്‍ ഒരു എംപിയുടെ പ്രാദേശിക വികസന ഫണ്ട് രണ്ടുവര്‍ഷത്തേക്ക് തടഞ്ഞുവെക്കുന്നതിലൂടെ സര്‍ക്കാരിലേക്ക് 10 - കോടി രൂപ അധികമായി ലഭിക്കും. ലോക്സഭയിലെ 540 - എംപിമാരില്‍ നിന്ന് മാത്രം 5,400 - കോടി രൂപ സമാഹരിക്കാന്‍ കേന്ദ്രത്തിനു കഴിയും. രാജ്യസഭാ എംപിമാരുടേത് ഇതിന് പുറമെയാണ്. കൊറോണ വ്യാപനത്തിന്‍റെ  പശ്ചാത്തലത്തില്‍ ജനപ്രതിനിധികളുടെ ശമ്പളം വെട്ടിക്കുറക്കുന്ന നടപടിയെ ഭരണ - പ്രതിപക്ഷ ഭേദമന്യേ എംപിമാര്‍ സ്വാഗതം ചെയ്തു.എന്നാല്‍ പ്രാദേശിക വികസന ഫണ്ട് വെട്ടിക്കുറയ്ക്കുന്ന നടപടിക്കു പിന്നില്‍ രാഷ്ട്രീയ ദുഷ്ടലാക്കുണ്ടെന്നും ഇത് ഭരണമുന്നണിക്ക് പുറത്തുള്ള എംപിമാരുടെ ജനകീയ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും പ്രതിപക്ഷ എംപിമാര്‍ ആരോപിച്ചു.

 

Contact the author

Web Desk

Recent Posts

National Desk 13 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 15 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 16 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 17 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 17 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More