കാവ്യാ മാധവനെ ഉടന്‍ ചോദ്യംചെയ്യും; 'മാഡം' കാവ്യയെന്ന് സംശയം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജിന്റെ ഫോണില്‍നിന്നും ലഭിച്ച ഓഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും സംവിധായകന്‍ ബാലചന്ദ്രകുമാറും പറയുന്ന 'മാഡം' കാവ്യാ മാധവന്‍ ആണെന്ന സംശയത്തിലാണ് ക്രൈംബ്രാഞ്ച്. നേരത്തെ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കാവ്യക്ക് നോട്ടീസയച്ചിരുന്നു. എന്നാല്‍ താന്‍ നാട്ടില്‍ ഇല്ലാത്തതിനാല്‍ കൂടുതല്‍ സമയം വേണം എന്ന മറുപടിയാണ് കാവ്യ നല്‍കിയത്. 

ദിലീപിന്റെ സഹോദരന്‍ അനൂപിനെയും സൂരജിനെയും ചോദ്യംചെയ്തതിനുശേഷമാവും കാവ്യയെ ചോദ്യംചെയ്യുക. കേസില്‍ തുടരന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഏപ്രില്‍ പതിനഞ്ചുവരെയാണ് കോടതി അന്വേഷണ സംഘത്തിന് അനുവദിച്ച സമയം. എന്നാല്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നുമാസം കൂടി സമയം നീട്ടിനല്‍കണമെന്നാണ് പ്രൊസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ സംബന്ധിച്ച ഡിജിറ്റല്‍ തെളിവുകള്‍ സൂരജിന്റെ മൊബൈല്‍ പരിശോധിച്ചപ്പോള്‍ ലഭിച്ചതായി പ്രൊസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഡിജിറ്റല്‍ തെളിവുകളെ വിശദമായി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ഇതുവരെയുളള അന്വേഷണത്തില്‍ നിര്‍ണായകമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിശദമായ തുടരന്വേഷണം ആവശ്യമാണെന്നും സമയം നീട്ടി നല്‍കണം എന്നുമാണ് പ്രൊസിക്യൂഷന്‍ കോടതിയെ അറിയിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 2 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More
Web Desk 4 days ago
Keralam

കോണ്‍ഗ്രസ് ബിജെപിയെ തോല്‍പ്പിക്കാന്‍ നോക്കുമ്പോള്‍ സിപിഎം കയ്യും കാലുമിട്ട് അടിക്കുകയാണ്- പി കെ കുഞ്ഞാലിക്കുട്ടി

More
More