മുണ്ട് മുറുക്കിയുടുക്കാം പക്ഷേ എംപി ഫണ്ട് ഇല്ലാതാക്കരുത് - ഏ.കെ.ആന്‍റണി

ഡല്‍ഹി: കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ മേഖലയിലെയും പോലെ മുണ്ട് മുറുക്കിയുടുക്കാന്‍ എംപിമാരും തയാറാകണമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് മുന്‍ പ്രതിരോധമന്ത്രിയും രാജ്യസഭാംഗവുമായ  ഏ.കെ.ആന്‍റണി പറഞ്ഞു. എന്നാല്‍ പ്രാദേശിക വികസന ഫണ്ട് ഇല്ലാതാകാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ചേര്‍ത്തലയില്‍ രണ്ടുകോടി തന്‍റെ വികസന ഫണ്ടില്‍നിന്ന് അനുവദിച്ചിട്ടുണ്ട്. ഇത്തരത്തില്‍ സഹായങ്ങള്‍ നല്‍കാന്‍ എംപിമാര്‍ക്ക് കഴിയുന്നത് പ്രാദേശിക വികസന ഫണ്ടുണ്ടായതു കൊണ്ടുമാത്രമാണ്. അതില്ലാതായാല്‍ അത് കൊറോണ  പ്രതിരോധ പ്രവര്‍ത്തനങ്ങളെത്തന്നെ പ്രതികൂലമായി ബാധിക്കുമെന്ന് ഏ.കെ.ആന്‍റണി പറഞ്ഞു.

കേന്ദ്ര തീരുമാനത്തിനെതിരെ രാജ്മോഹന്‍ ഉണ്ണിത്താന്‍, ബിനോയ്‌ വിശ്വം,  എ.എം.ആരിഫ്, ഡീന്‍ കുര്യാക്കോസ്, ബെന്നി ബഹനാന്‍ തുടങ്ങി കേരളത്തിലെ എംപിമാര്‍ ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്.  കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പാര്‍ലമെന്‍റംഗങ്ങളുടെ പ്രാദേശിക ഫണ്ട് രണ്ടുവര്‍ഷത്തേക്ക് നല്‍കേണ്ടെന്നും രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, മറ്റു കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍ എന്നിവരുടെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്നു ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. പാര്‍ലമെന്‍ററികാര്യ മന്ത്രി പ്രകാശ് ജാവേദേക്കര്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.  കൊറോണ വ്യാപനത്തിന്‍റെ  പശ്ചാത്തലത്തില്‍ എല്ലാ മേഖലയിലും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് കേന്ദ്രത്തിന്‍റെ വിശദീകരണം. ജനപ്രതിനിധികളുടെ ശമ്പളം വെട്ടിക്കുറക്കുന്നതിലൂടെ  7,900 - രൂപ സമാഹരിക്കാനാണ് സര്‍ക്കാരിന്‍റെ ആലോചന. ഈ പണം കേന്ദ്ര സര്‍ക്കാരിന്‍റെ  സഞ്ചിത ഫണ്ടിലേക്ക് മുതല്‍ക്കൂട്ടാനാണ് തീരുമാനം.


Contact the author

Web Desk

Recent Posts

National Desk 15 hours ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More
National Desk 20 hours ago
National

വീണ്ടും മോദി അധികാരത്തില്‍ വന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും മണിപ്പൂര്‍ ആവര്‍ത്തിക്കും- പരകാര പ്രഭാകര്‍

More
More
Web Desk 20 hours ago
National

'ഇതാണ് ഞങ്ങളുടെ രാഷ്ട്രീയം' ; വയനാട്ടില്‍ ഐഎന്‍എല്ലിന്റെ പച്ചക്കൊടി ഉയര്‍ത്തി ബൃന്ദാ കാരാട്ട്

More
More
National Desk 1 day ago
National

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി ദമ്പതികള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ബിജെപിക്ക് ബാധ്യതയാണ്- സുബ്രമണ്യന്‍ സ്വാമി

More
More
National Desk 2 days ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More