വിവാഹമോചനത്തിനുശേഷവും സൗഹൃദം വിടാതെ ഹൃത്വിക് റോഷനും സുസെയ്ന്‍ ഖാനും

വിവാഹബന്ധം വേര്‍പിരിഞ്ഞതിനുശേഷവും അടുത്ത സുഹൃത്തുക്കളായി തുടരുന്നവരാണ് ബോളിവുഡ് നടന്‍ ഹൃത്വിക് റോഷനും സൂസെയ്‌നും. സമൂഹമാധ്യമങ്ങളില്‍ സജീവമായ ഇരുവരും വിവാഹമോചനത്തിനുശേഷവും പരസ്പരം പിന്തുണ നല്‍കുകയും മക്കള്‍ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെയ്ക്കുകയുമെല്ലാം ചെയ്യാറുണ്ട്. ഹൃത്വിക് റോഷന്റെയും സൂസെയ്‌ന്റെയും പുതിയ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. സൂസെയ്‌നും ഹൃത്വിക്കും തങ്ങളുടെ നിലവിലെ പങ്കാളികളായ സബാ ആസാദിനും അര്‍സ്ലാന്‍ ഗോനിക്കുമൊപ്പം നില്‍ക്കുന്ന ചിത്രമാണ് സൂസെയ്ന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. 

സൂസെയ്‌ന്റെ ഗോവയിലുളള വെട്രോ എന്ന പുതിയ റസ്റ്റോറന്റിന്റെ ഉദ്ഘാടനച്ചടങ്ങിന്റെ ചിത്രമാണ് വൈറലായിരിക്കുന്നത്. റെസ്‌റ്റോറന്റ് ഓപ്പണിംഗിന്റെയും ആഘോഷങ്ങളുടെയും ചിത്രങ്ങളും സൂസെയ്ന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. തന്റെ സ്വപ്‌നം സാക്ഷാത്കരിക്കാനായി കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം സൂസെയ്ന്‍ കുറിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വളരെയധികം പോസിറ്റിവിറ്റി നിറയ്ക്കുന്ന ചിത്രമാണിത്, വിവാഹമോചനത്തിനുശേഷം സുഹൃത്തുക്കളായിരിക്കാന്‍ സാധിക്കില്ലെന്ന് പറയുന്നവര്‍ക്കുളള മറുപടിയാണ് ചിത്രം തുടങ്ങിയ കമന്റുകളാണ് പോസ്റ്റിനു താഴെ വരുന്നത്. 2000-ല്‍ വിവാഹിതരായ ഹൃത്വിക്കും സൂസെയ്‌നും 2014-ലാണ് വിവാഹമോചിതരായത്. ഹൃതാന്‍, ഹൃഹാന്‍ എന്നിവരാണ് മക്കള്‍. 

Contact the author

Entertainment Desk

Recent Posts

Web Desk 6 hours ago
Movies

രാമനായി പ്രഭാസ്; ആദിപുരുഷ് ട്രെയിലര്‍ പുറത്ത്

More
More
Web Desk 1 day ago
Movies

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാവന വീണ്ടും തമിഴിലേക്ക്

More
More
Web Desk 3 days ago
Movies

'ലൂസിഫറി'ന് ശേഷം 'വേതാളം' റീമേക്കുമായി ചിരഞ്ജീവി

More
More
Web Desk 4 days ago
Movies

മമ്മൂട്ടി ചിത്രം ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

More
More
Web Desk 5 days ago
Movies

പൊന്നിയിന്‍ സെല്‍വന്‍ 2 ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു

More
More
Web Desk 5 days ago
Movies

പൊന്നിയിന്‍ സെല്‍വനില്‍ ഞാന്‍ അഭിനയിച്ച രംഗങ്ങള്‍ ഒഴിവാക്കി - വിജയ്‌ യേശുദാസ്

More
More