രാഷ്ട്രപതി തെരഞ്ഞെടുപ്പ്; സാധ്യതാ പട്ടികയില്‍ ആരിഫ് മുഹമ്മദ് ഖാന്‍; പൊതുസ്ഥാനാര്‍ത്ഥിക്കായി പ്രതിപക്ഷം

ഡല്‍ഹി: രാഷ്ട്രപതി, ഉപരാഷ്ട്രപതി പദവികളിലേക്കൊന്നില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാനെ പരിഗണിയ്ക്കാന്‍ ബിജെപി ആലോചിക്കുന്നു. 2017-ല്‍ രാഷ്ട്രപതി പദത്തിലെത്തിയ രാം നാഥ് കോവിന്ദിന്‍റെ കാലാവധി അടുത്ത ജൂലൈയില്‍ അവസാനിക്കുന്ന മുറയ്ക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. നിലവില്‍ ഉപരാഷ്ട്രപതിയായ വെങ്കയ്യ നായിഡു തന്നെയാണ് ബിജെപിയുടെ പ്രഥമ പരിഗണന എന്നാണ് റിപ്പോര്‍ട്ട്. മുന്‍ കേന്ദ്രമന്ത്രിയും ബിജെപി അധ്യക്ഷനുമായ വെങ്കയ്യ നായിഡു രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുകയാണെങ്കില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍, കര്‍ണാടക ഗവര്‍ണര്‍ തവാച്ചന്ത് ഗെഹ്ലോട്ട് തുടങ്ങിയവരുടെ പേരുകള്‍ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്നാണ് അറിയുന്നത്. ദളിത്‌ സ്ത്രീ പരിഗണന വന്നാല്‍ അനസൂയ ഉയ്കെ, ദ്രൌപതി മുര്‍മു എന്നിവരും പരിഗണിക്കപ്പെട്ടേക്കാം.

അതേസമയം വരാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കെതിരെ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പ്രതിപക്ഷത്ത് ആലോചന. മഹാരാഷ്ട്ര കേന്ദ്രീകരിച്ചാണ് ഈ ആശയം ഉടലെടുത്തത്. എന്‍ സി പി നേതാവ് ശരത് പവാറിന്റെ നേതൃത്വത്തില്‍ ഇതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ബിജെപിയുടെ കടുത്ത ശത്രുവായി മാറിക്കഴിഞ്ഞ ശിവസേന, എന്‍ സി പി കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ തമ്മില്‍ ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രണ്ടുവര്‍ഷത്തിനുശേഷം  (2024)ല്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് പ്രതിപക്ഷത്തെ സജ്ജമാക്കുക എന്ന അജണ്ടയുടെ ഭാഗമായാണ് പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ പ്രതിപക്ഷത്തെ പ്രബല കക്ഷികള്‍ ആലോചിക്കുന്നത്. സിപിഎം, സിപിഐ തുടങ്ങിയ ഇടതുകക്ഷികള്‍, തെലങ്കാനയിലെ ടി ആര്‍ എസ്, ഡി എം കെ, പ്രബല കക്ഷികള്‍ ഈ നീക്കവുമായി സഹകരിച്ചാല്‍ അത് വലിയ വിജയമാകുമെന്നാണ് കണക്കുകൂട്ടല്‍. ഇതിന്റെ ഭാഗമായി എല്ലാവര്‍ക്കും സ്വീകാര്യനായ ഒരാളെ സ്ഥാനാര്‍ഥിയാക്കാനാണ് ആലോചന നടക്കുന്നത്.  

Contact the author

National Desk

Recent Posts

National Desk 6 hours ago
National

ഇഡി ഇനിയും വരും, പിറകെ മോദിയും ഷായും വരും, എല്ലാം എന്റെ വോട്ടുവിഹിതം കൂട്ടും- മഹുവ മൊയ്ത്ര

More
More
National Desk 8 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More
National Desk 1 day ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 1 day ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More