ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ല; അടിച്ചേല്‍പ്പിക്കുന്നത് സാംസ്‌കാരികമായ കീഴ്‌പ്പെടുത്തല്‍- അമിത് ഷായോട് പ്രതികരിച്ച് സിദ്ധരാമയ്യ

ബംഗളുരു: ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ലെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ. ഹിന്ദി ഇതര ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിലൂടെ ബിജെപി 'സാംസ്‌കാരിക തീവ്രവാദം' അഴിച്ചുവിടുകയാണെന്നും അങ്ങനെ സംഭവിക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ പരസ്പരം ആശയവിനിമയം നടത്തുമ്പോള്‍ ഇംഗ്ലീഷിനുപകരം ഹിന്ദി ഉപയോഗിക്കണമെന്നും ഭരണഭാഷ ഔദ്യോഗിക ഭാഷയാണെന്ന് മോദി പറഞ്ഞിട്ടുണ്ടെന്നുമുളള ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ഒരു കന്നഡിഗ എന്ന നിലയില്‍ ഔദ്യോഗിക ഭാഷയെക്കുറിച്ചും ആശയവിനിമയത്തെക്കുറിച്ചുമുളള ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശത്തെ ശക്തമായി അപലപിക്കുന്നു. ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ല. അങ്ങനെയാവാന്‍ അനുവദിക്കുകയുമില്ല'-സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. ഇന്ത്യ എഗൈന്‍സ്റ്റ് ഹിന്ദി ഇംപോസിഷന്‍ എന്ന ഹാഷ്ടാഹിനൊപ്പമായിരുന്നു സിദ്ധരാമയ്യയുടെ ട്വീറ്റ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഭാഷാ വൈവിധ്യമാണ് രാജ്യത്തിന്റെ സത്ത. പരസ്പരം വികാരങ്ങളെ മാനിച്ച് മുന്നോട്ടുപോകുന്നവരാണ് ഇന്ത്യക്കാര്‍. ഇന്ത്യയെ എക്കാലവും ഒന്നിച്ചുനിര്‍ത്തിയത് ഈ ബഹുസ്വരതയാണ്. അതില്ലാതാക്കാനുളള ബിജെപിയുടെ എല്ലാ ശ്രമങ്ങളെയും ശക്തമായി എതിര്‍ക്കുകയും തിരിച്ചടിക്കുകയും ചെയ്യും. അവരുടെ ഈ അഭിപ്രായങ്ങള്‍ സവര്‍ക്കറെപ്പോലുളള കപട ദേശീയവാദികളില്‍ നിന്ന് ഉരുത്തിരിഞ്ഞുവന്നതാണ്. ഭാഷകളെക്കുറിച്ചുളള ബിജെപിയുടെ കാഴ്ച്ചപ്പാടുകള്‍ തിരുത്തേണ്ടതുണ്ട്'- സിദ്ധരാമയ്യ പറഞ്ഞു.

സര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷ ഹിന്ദിയാക്കാന്‍ നരേന്ദ്രമോദി തീരുമാനിച്ചിട്ടുണ്ട്. ഇത് ഹിന്ദിയുടെ പ്രാധാന്യം വര്‍ധിപ്പിക്കും. രാജ്യത്തിന്റെ ഐക്യത്തിനുവേണ്ടിയാണ് ഔദ്യോഗിക ഭാഷ ഹിന്ദിയാക്കുന്നത്. വ്യത്യസ്ത സംസ്ഥാനങ്ങളിലുളളവര്‍ പരസ്പരം ഹിന്ദിയില്‍ സംസാരിക്കണം. പ്രാദേശിക ഭാഷകള്‍ക്ക് പകരമായല്ല, ഇംഗ്ലീഷിനുപകരമായി ഹിന്ദി തന്നെ ഉപയോഗിക്കണം എന്നാണ് അമിത് ഷാ പാര്‍ലമെന്റില്‍ ഔദ്യോഗിക ഭാഷാ കമ്മിറ്റി യോഗത്തിനിടെ പറഞ്ഞത്.

Contact the author

National Desk

Recent Posts

National Desk 9 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 9 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 11 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 12 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More