പിണറായി വിജയന്‍ കോണ്‍ഗ്രസുകാരെ കാലുമാറ്റത്തിന് പ്രേരിപ്പിക്കുന്നു- രമേശ് ചെന്നിത്തല

തിരുവനന്തപുരം: നേതാക്കളെ കാലുമാറ്റി കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താമെന്ന പിണറായി വിജയന്റെയും സി പി എമ്മിന്റെയും കുതന്ത്രം ഫലം കാണില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാനുളള കാരണം മുഖ്യമന്ത്രിയാണെന്ന് കെ വി തോമസ് പറഞ്ഞെന്നും കേരളത്തിലെ മുഖ്യമന്ത്രി നേതാക്കന്മാരെ കാലുമാറ്റാന്‍ ശ്രമിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പിണറായി വിജയനെന്ന കേരളംകണ്ട ഏറ്റവും ദുര്‍ബലനായ മുഖ്യമന്ത്രിയെ ഏറ്റവും വലിയവനായി കെ വി തോമസ് പ്രതിപാദിക്കുകയാണ്. ഇക്കാലമത്രയുമെടുത്ത നിലപാടുകള്‍ക്ക് വിരുദ്ധമായി അദ്ദഹം പ്രവര്‍ത്തിക്കുന്നത് അത്ഭുതപ്പെടുത്തുന്നു. താന്‍ സെമിനാറില്‍ പങ്കെടുക്കാനുളള കാരണം മുഖ്യമന്ത്രിയാണെന്ന് ഇന്നലെ കെ വി തോമസ് പറഞ്ഞിരുന്നു. കേരളത്തിലെ മുഖ്യമന്ത്രി നേതാക്കന്മാരെ കാലുമാറ്റാന്‍ പ്രേരിപ്പിക്കുന്നു എന്നതാണ് അത് വ്യക്തമാക്കുന്നത്. അത്തരം പ്രവര്‍ത്തികള്‍ മുഖ്യമന്ത്രിയുടെ നിലവാരത്തിനുചേര്‍ന്നതാണോ എന്ന് അദ്ദേഹം തീരുമാനിക്കട്ടേ'- രമേശ് ചെന്നിത്തല പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കോണ്‍ഗ്രസ് സി പി എമ്മിന്റെ കുതന്ത്രങ്ങളിലൊന്നും തകര്‍ന്നുപോകുന്ന പ്രസ്ഥാനമല്ലെന്നും കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാന്‍ പിണറായി വിജയനും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും എത്ര വിചാരിച്ചാലും അതൊന്നും നടക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെ വി തോമസിന്റെ നിലപാട് വേദനാജനകമാണ്. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി ഒരു നിര്‍ദേശം കൊടുത്താല്‍ അത് ലംഘിച്ചുപോകുന്ന ആള്‍ എങ്ങനെയാണ് പാര്‍ട്ടിയുടെ ഭാഗമാവുക. അത്തരമാളുകള്‍ക്ക് പാര്‍ട്ടിയില്‍ ഒരു സ്ഥാനവുമുണ്ടാകില്ല. അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്റാണ്. വിഷയത്തില്‍ കെ പി സി സി പ്രസിഡന്റ് ഹൈക്കമാന്റിന് വിശദമായ റിപ്പോര്‍ട്ട് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More