എന്ത് കഴിക്കണമെന്നും ഏത് ഭാഷയില്‍ സംസാരിക്കണമെന്നും ജനങ്ങള്‍ തീരുമാനിക്കും - അമിത് ഷായോട് ടി ആർ എസ്

ഹൈദരാബാദ്: ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതും ഇംഗ്ലീഷിനോട് അതൃപ്തി കാണിക്കുന്നതും രാജ്യത്തെ യുവാക്കളോട് കാണിക്കുന്ന വലിയ ദ്രോഹമാണെന്ന് തെലങ്കാന മന്ത്രിയും ടി ആര്‍ എസ് വര്‍ക്കിംഗ് പ്രസിഡന്റുമായ കെ ടി രാമറാവു. നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ ശക്തിയെന്നും ഭാഷാ വര്‍ഗീയതയ്ക്കുളള ഏത് ശ്രമവും തിരിച്ചടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ പരസ്പരം ആശയവിനിമയം നടത്തുമ്പോള്‍ ഇംഗ്ലീഷിനുപകരം ഹിന്ദി ഉപയോഗിക്കണമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ ശക്തി. ഇന്ത്യ ഒരുപാട് സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ്. വസുദൈവ കുടുംബകം. ഇവിടെ എന്ത് കഴിക്കണം, എന്ത് ധരിക്കണം, ആരോട് പ്രാര്‍ത്ഥിക്കണം, ഏത് ഭാഷ സംസാരിക്കണം എന്നൊക്കെ തീരുമാനിക്കാന്‍ ജനങ്ങളെ അനുവദിക്കാത്തത് എന്തുകൊണ്ടാണ് ? ഞാന്‍ ആദ്യം ഒരു ഇന്ത്യനാണ്. അടുത്തത് അഭിമാനിയായ തെലുങ്കാനക്കാരനാണ്. മാതൃഭാഷയായ തെലുങ്ക് കൂടാതെ ഇംഗ്ലീഷും ഹിന്ദിയും അല്‍പ്പം ഉറുദുവുമൊക്കെ സംസാരിക്കാനാവും. എന്നാല്‍ ഇംഗ്ലീഷിനെ അവഗണിച്ച് ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് രാജ്യത്തെ ജനങ്ങളോട് ചെയ്യുന്ന ക്രൂരതയാണ്'-കെ ടി രാമറാവു പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

സര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷ ഹിന്ദിയാക്കാന്‍ നരേന്ദ്രമോദി തീരുമാനിച്ചിട്ടുണ്ട്. ഇത് ഹിന്ദിയുടെ പ്രാധാന്യം വര്‍ധിപ്പിക്കും. രാജ്യത്തിന്റെ ഐക്യത്തിനുവേണ്ടിയാണ് ഔദ്യോഗിക ഭാഷ ഹിന്ദിയാക്കുന്നത്. വ്യത്യസ്ത സംസ്ഥാനങ്ങളിലുളളവര്‍ പരസ്പരം ഹിന്ദിയില്‍ സംസാരിക്കണം. പ്രാദേശിക ഭാഷകള്‍ക്ക് പകരമായല്ല, ഇംഗ്ലീഷിനുപകരമായി ഹിന്ദി തന്നെ ഉപയോഗിക്കണം എന്നാണ് അമിത് ഷാ പാര്‍ലമെന്റില്‍ ഔദ്യോഗിക ഭാഷാ കമ്മിറ്റി യോഗത്തിനിടെ പറഞ്ഞത്.

Contact the author

National Desk

Recent Posts

National Desk 22 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 23 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 2 days ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More