'ഹിന്ദി തെരിയാത് പോടാ' ; അമിത് ഷാക്കെതിരെ വീണ്ടും ക്യാംപെയ്‌നുമായി തമിഴ്‌നാട്

ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹിന്ദി നിര്‍ബന്ധമാക്കല്‍ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ഡി എം കെ, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തി. നേരത്തെ തമിഴ്‌നാട്ടില്‍ ഹിന്ദി വിരുദ്ധ പ്രക്ഷേപത്തിനിടെ ട്രെന്‍ഡിംഗായിരുന്ന 'ഹിന്ദി തെരിയാത് പോടാ' എന്ന ഹാഷ്ടാഗാണ് ഇപ്പോള്‍ വീണ്ടും ദേശീയ തലത്തില്‍ ട്രെന്‍ഡിംഗാവുന്നത്. നിരവധിപേരാണ് 'ഹിന്ദി തെരിയാത് പോടാ, സ്‌റ്റോപ് ഹിന്ദി ഇംപോസിഷന്‍, തമിഴ് സ്പീക്കിംഗ് ഇന്ത്യന്‍ എന്നീ ഹാഷ്ടാഗുകള്‍ പങ്കുവെച്ച് ട്വിറ്ററില്‍ കുറിപ്പിടുന്നത്. 

ഒരുഭാഷ മാത്രം മതിയെന്ന വാദം രാജ്യത്ത് ഏകത്വമുണ്ടാക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. ബിജെപി ഒരേ തെറ്റ് വീണ്ടും ആവര്‍ത്തിക്കുകയാണെന്നും അത് വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഐക്യത്തെ തകര്‍ത്ത് രാജ്യത്തെ ജനങ്ങളെ വേട്ടയാടാനും വൈവിധ്യത്തെ തകര്‍ക്കാനുമാണ് ബിജെപി ശ്രമിക്കുന്നതെന്നും എം കെ സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സാസ്‌കാരിക തീവ്രവാദത്തിനാണ് അമിത് ഷാ ശ്രമിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഹിന്ദി, ഹിന്ദു, ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അമിത് ഷായുടെ നിര്‍ദേശം പാലിക്കാന്‍ സൗകര്യമില്ലെന്നുമാണ് ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗദരി പറഞ്ഞത്. ഹിന്ദി രാഷ്ട്രമെന്ന വാദമുയര്‍ത്തി ചിലര്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാന്‍ ശ്രമിക്കുകയാണെന്നും രാജ്യത്തെ വിഘടിപ്പിക്കുകയാണ് അവരുടെ അജണ്ടയെന്നുമാണ് ശശി തരൂര്‍ എം പി പറഞ്ഞത്.

സര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷ ഹിന്ദിയാക്കാന്‍ നരേന്ദ്രമോദി തീരുമാനിച്ചിട്ടുണ്ട്. ഇത് ഹിന്ദിയുടെ പ്രാധാന്യം വര്‍ധിപ്പിക്കും. രാജ്യത്തിന്റെ ഐക്യത്തിനുവേണ്ടിയാണ് ഔദ്യോഗിക ഭാഷ ഹിന്ദിയാക്കുന്നത്. വ്യത്യസ്ത സംസ്ഥാനങ്ങളിലുളളവര്‍ പരസ്പരം ഹിന്ദിയില്‍ സംസാരിക്കണം. പ്രാദേശിക ഭാഷകള്‍ക്ക് പകരമായല്ല, ഇംഗ്ലീഷിനുപകരമായി ഹിന്ദി തന്നെ ഉപയോഗിക്കണം എന്നാണ് അമിത് ഷാ പാര്‍ലമെന്റില്‍ ഔദ്യോഗിക ഭാഷാ കമ്മിറ്റി യോഗത്തിനിടെ പറഞ്ഞത്. 

Contact the author

National Desk

Recent Posts

Web Desk 16 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More