ഹിന്ദുവിനെയും മുസല്‍മാനെയും ദളിതരെയും ഭിന്നിപ്പിച്ച് ഭരിക്കുകയാണ് ബിജെപി -ശരത് പവാര്‍

മുംബൈ: ഹിന്ദുവിനെയും മുസല്‍മാനെയും ദളിതരെയും ഭിന്നിപ്പിച്ച് ഭരിക്കുകയാണ് ബിജെപിയെന്ന് എന്‍ സി പി അധ്യക്ഷന്‍ ശരത് പവാര്‍. മതം കുത്തിവെച്ച് ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഇന്ധനവില വര്‍ധനയും പണപ്പെരുപ്പവുമടക്കമുളള പ്രശ്‌നങ്ങളില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ശരത് പവാര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുളള ബിജെപി നേതാക്കള്‍ കാശ്മീര്‍ ഫയല്‍സിനെ പ്രോത്സാഹിപ്പിക്കുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു. 

'ഹിന്ദുക്കള്‍ക്കുനേരേയെുളള അതിക്രമങ്ങള്‍ കാണിക്കാനായാണ് അവര്‍ കശ്മീര്‍ ഫയല്‍സ് എന്ന സിനിമ നിര്‍മ്മിച്ചത്. കശ്മീരില്‍ ഹിന്ദു പണ്ഡിറ്റുകള്‍ ന്യൂനപക്ഷമായിരുന്നെന്നും അവരെ മുസ്ലീങ്ങള്‍ ആക്രമിക്കുകയായിരുന്നു എന്നും അവര്‍ സിനിമയിലൂടെ പറഞ്ഞു. അന്ന് വി പി സിംഗിന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാരാണ് അധികാരത്തിലുണ്ടായിരുന്നത്. ഇത്തരം സിനിമകളുണ്ടാക്കുന്നതിലൂടെ ഹിന്ദുക്കളില്‍ ഭയം ജനിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. രാജ്യമിപ്പോള്‍ വ്യത്യസ്തമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഒരിടത്ത് ഹിന്ദുക്കളെയും മുസ്ലീങ്ങളെയും വേര്‍തിരിക്കുമ്പോള്‍ മറ്റുചിലയിടങ്ങളില്‍ ദളിതനെയും ഹിന്ദുവിനെയുമാണ് വേര്‍തിരിക്കുന്നത്. ഇത്തരം സിനിമകളെ അധികാരത്തിലിരിക്കുന്നവര്‍തന്നെ പ്രോത്സാഹിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്'- ശരത് പവാര്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ്യത്തെ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും ഐക്യത്തില്‍ വിളളലുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്‍ സി പി ഒരിക്കലും ജാതിപരമായോ മതപരമായോ ഉളള വിഭജനത്തെ പ്രോത്സാഹിപ്പിക്കില്ല- ശരത് പവാര്‍ പറഞ്ഞു. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവരും ഒരുമിച്ചുനില്‍ക്കണമെന്നും വര്‍ഗീയ ശക്തികളെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Contact the author

National Desk

Recent Posts

National Desk 11 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 11 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 14 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 16 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More