ആദർശങ്ങളിലുള്ള പിടിവാശിയായിരുന്നു പരിവർത്തനവാദികൾക്ക് രാഷ്ട്രീയം.. ജോസഫൈനുമതെ!- സിവിക് ചന്ദ്രന്‍

നന്ദി, എം സി ജോസഫൈൻ്റെ രാഷ്ടീയ ഭൂതകാലമോർത്ത നാലാൾക്കെങ്കിലും, ഡോ.എസ് കെ മാധവൻ, ജോസ് തെറ്റയിൽ, അഡ്വ. സെബാസ്റ്റ്യൻ പോൾ, അഡ്വ. ജയശങ്കർ. എഴുപതുകളിൽ എം എ ജോൺ നയിച്ച കോൺഗ്രസ് പരിവർത്തനവാദികളിലെ സജീവമായ പത്തു പേരിലൊരാളായിരുന്നു ജോസഫൈൻ. സംസ്ഥാന കമ്മിറ്റിയംഗം. പരിവർത്തനവാദികളുടെ സെക്രട്ടറിമാരിലൊരാളായ പി എ മത്തായിയെയാണ് അവർ വിവാഹം ചെയ്തത്. പള്ളിക്കു പുറത്തുള്ള കോളിളക്കം സൃഷ്ടിച്ച വിവാഹം ! എം എ ജോൺ രാഷ്ടീയം ഉപേക്ഷിക്കുകയും പാർട്ടി പിരിച്ചുവിടപ്പെട്ടതിനുശേഷവുമാണ് അവർ സി പി എമ്മിൽ ചേർന്നത്. സി പി എമ്മിൽ നടന്ന ആശയ സമരത്തിൽ ജോസഫൈനും സി എസ് സുജാതയോടൊപ്പം വി എസ് പക്ഷത്തായിരുന്നു. സുജാത പിന്നീട് തിരിച്ചുപോയി സെൻട്രൽ കമ്മറ്റി അംഗം വരെയായല്ലോ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗൗരിയമ്മയെപ്പോലെ പരുക്കനായിരുന്നു ജോസഫൈനും. വനിതാ കമ്മീഷൻ ചെയർമാനായിരുന്നപ്പോൾ വർത്തമാനത്തിനിടയിൽ സംഭവിച്ച പിശക് അവരെ വെട്ടിലാക്കുകയായിരുന്നു. അതോടെ അവരുടെ രാഷ്ടീയ ജീവിതo അവസാനിച്ചെന്ന് അറിയാമായിരുന്നതിനാൽ വയനാട്ടിൽ മകന്‍റെ അടുത്തേക്ക് താമസം മാറ്റാനൊരുങ്ങുകയായിരുന്നു. അതിനിടയിലാണ് കണ്ണൂരിൽ പാർടി കോൺഗ്രസ് നടക്കുന്നത്. സെൻട്രൽ കമ്മിറ്റിയിൽ നിന്നൊഴിവാക്കപ്പെട്ട മൂന്ന് പേരിലൊരാൾ എന്ന നിലയിൽ ഔപചാരികമായിത്തന്നെ അവരുടെ രാഷ്ടീയ നേതൃജീവിതമവസാനിക്കുന്നു, തുടർന്നവരുടെ ജീവിതം തന്നെയും. പഴയ പരിവർത്തനവാദി സ്കൂളിൽ നിന്നുവന്ന ഒരാളുടെ രാഷ്ട്രീയ  ജീവിതമായിരുന്നു ജോസഫൈന്റേത്. ആദർശങ്ങളിലുള്ള പിടിവാശിയായിരുന്നു പരിവർത്തനവാദികൾക്ക് രാഷ്ട്രീയം. നിങ്ങൾക്കുമതേ.. വിട, ജോസഫൈൻ..

Contact the author

Civic Chandran

Recent Posts

K T Kunjikkannan 3 weeks ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 3 weeks ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 2 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 2 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More