അമ്മ ഹിന്ദുവും അച്ഛന്‍ ക്രിസ്ത്യാനിയുമാണ്, ഞാന്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ല- വിജയ്

താന്‍ ഒരു ദൈവ വിശ്വാസിയാണെങ്കിലും പ്രത്യേക മതത്തില്‍ വിശ്വസിക്കുന്ന ആളല്ലെന്ന് തമിഴ് നടന്‍ വിജയ്. പളളിയിലും അമ്പലത്തിലും ദര്‍ഗയിലും പോകാറുണ്ടെന്നും എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു. സണ്‍ ടി വിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം തന്റെ വ്യക്തിജീവിതവും വിശ്വാസവും സംബന്ധിച്ച വിവാദങ്ങളെക്കുറിച്ചും സിനിമയെക്കുറിച്ചും തുറന്നുസംസാരിച്ചത്. ഒരു ദശാബ്ദത്തിനുശേഷമാണ് അദ്ദേഹം ഒരു മാധ്യമത്തിന് അഭിമുഖം നല്‍കുന്നത്. 

'എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നയാളാണ് ഞാന്‍. പളളിയില്‍നിന്നും ദര്‍ഗയില്‍ നിന്നും അമ്പലത്തില്‍നിന്നുമെല്ലാം ഒരേതരത്തില്‍ ദിവ്യാനുഭൂതി അനുഭവിച്ചിട്ടുണ്ട്. എന്റെ അമ്മ ഹിന്ദുവും അച്ഛന്‍ ക്രിസ്ത്യാനിയുമാണ്. ഇരുവരും പ്രണയിച്ച് വിവാഹിതരായവരാണ്. ഏത് മതത്തില്‍ വിശ്വസിക്കണം, ഏത് ആചാരങ്ങള്‍ അനുഷ്ഠിക്കണം തുടങ്ങിയ ഒരു കാര്യങ്ങളിലും അവര്‍ ഇതുവരെ ഒരു നിയന്ത്രണവുമേര്‍പ്പെടുത്തിയിട്ടില്ല. ഞാന്‍ എന്റെ കുട്ടികളെയും ഇതുതന്നെയാണ് പഠിപ്പിക്കുന്നത്'- വിജയ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പത്തുവര്‍ഷത്തിലേറെയായി ഒരു മാധ്യമങ്ങള്‍ക്കും അഭിമുഖം നല്‍കാതിരുന്നതിന്റെ കാരണവും വിജയ് പറഞ്ഞു. പത്തുവര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു മാധ്യമത്തിനുനല്‍കി യ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതുകൊണ്ടാണ് മാധ്യമങ്ങളുടെ കാര്യത്തില്‍ ഒരിടവേള എടുത്തത്. അഭിമുഖങ്ങള്‍ നല്‍കാന്‍ സമയമില്ലാതെയല്ല, ഞാന്‍ പറയുന്ന കാര്യങ്ങള്‍ അതുപോലെതന്നെ പ്രസിദ്ധീകരിച്ചുവരും എന്ന കാര്യത്തില്‍ ഉറപ്പില്ല. അന്ന് ഞാന്‍ നല്‍കിയ അഭിമുഖം വായിച്ചാല്‍ ഞാന്‍ അഹങ്കാരിയാണെന്ന് തോന്നിപ്പോകും. എന്നെ അടുത്തറിയുന്നവര്‍ വരെ സംശയിച്ചു. ഞാന്‍ ഉദ്ദേശിച്ച കാര്യം അതല്ലെന്ന് പിന്നീട് എനിക്ക് വിശദീകരിക്കേണ്ടിവന്നു. എപ്പോഴും അത് നടക്കില്ലാലോ. ഇപ്പോള്‍ സിനിമകളുടെ ഓഡിയോ ലോഞ്ചിനുശേഷം ആരാധകരുമായി സംസാരിക്കും. അതുമാത്രമേയുളളു' വിജയ് പറഞ്ഞു.

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 2 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More