ധൈര്യമുണ്ടെങ്കില്‍ കെ വി തോമസിനെ തൊട്ടുനോക്ക്; കെ സുധാകരനോട് എ എ റഹീം എംപി

തിരുവനന്തപുരം: സി പി എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന്റെ പേരില്‍ കോണ്‍ഗ്രസിന് കെ വി തോമസിനെ ഒരു ചുക്കും ചെയ്യാനാവില്ലെന്ന് എ എ റഹീം എംപി. കെ വി തോമസിന് കാലത്തിന്റെ ചലനമറിയാമെന്നും അദ്ദേഹത്തെ നിലയ്ക്കുനിര്‍ത്താന്‍ പറ്റാത്ത സുധാകരന്‍ പണി നിര്‍ത്തി പോകുന്നതാണ് നല്ലതെന്നും റഹീം പറഞ്ഞു. ധൈര്യമുണ്ടെങ്കില്‍ കെ വി തോമസിനെ തൊട്ടുനോക്കൂ എന്ന് എ എ റഹീം സുധാകരനെ വെല്ലുവിളിച്ചു. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന് എ ഐ സി സി കെ വി തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിനുപിന്നാലെയായിരുന്നു എ എ റഹീമിന്റെ പ്രതികരണം. 

കാരണം കാണിക്കല്‍ നോട്ടീസിന് വ്യക്തമായ മറുപടി നല്‍കുമെന്നാണ് കെ വി തോമസ് പറഞ്ഞത്. അച്ചടക്ക സമിതിയുടെ ഏത് തീരുമാനവും അംഗീകരിക്കും. എനിക്കെതിരെ നടപടിയെടുത്താലും അത് അംഗീകരിച്ച് കോണ്‍ഗ്രസുകാരനായിത്തന്നെ തുടരും. കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ പ്രത്യേക അജണ്ടയുളളയാളാണ്. എനിക്ക് ഒരു അജണ്ടയുമില്ല. നടപടി ആവശ്യപ്പെട്ട് കത്തുകൊടുത്തവര്‍ക്കാണ് അജണ്ട. അച്ചടക്ക സമിതി പരാതി പരിഗണിക്കുന്ന സമയത്തും എന്നെ അപമാനിച്ചു. വഞ്ചകന്‍ എന്ന പരാമര്‍ശമൊക്കെ ശരിയാണോ എന്ന് ജനം തീരുമാനിക്കട്ടെ. ഞാന്‍ പാര്‍ട്ടിയുടെ നയം അനുസരിച്ചാണ് പ്രവര്‍ത്തിച്ചിട്ടുളളത്. ഒരു തെറ്റും ചെയ്തിട്ടില്ല'-എന്നാണ് കെ വി തോമസ് പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് എ ഐ സി സി കെ വി തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. എ കെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി മൂന്ന് മണിക്കൂറോളം നീണ്ട യോഗത്തിനുശേഷമാണ് കെ വി തോമസിന് നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്. ഒരാഴ്ച്ചയ്ക്കകം മറുപടി നല്‍കണം. കെ വി തോമസിന്റെ മറുപടി ലഭിച്ചതിനുശേഷം തുടര്‍നടപടിക്ക് അച്ചടക്ക സമിതി സോണിയാ ഗാന്ധിയോട് ശുപാര്‍ശ ചെയ്യും. നേതൃത്വത്തിന്റെ വിലക്ക് മറികടന്ന് പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിനെതിരെ നടപടി ഉടന്‍ വേണമെന്ന് കെ സുധാകരന്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 2 days ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 3 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 4 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More