ഭീകര വിരുദ്ധ മേഖലക്കായി ഒരുമിച്ച് പോരാടാം; പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ അഭിനന്ദിച്ച് നരേന്ദ്രമോദി

ഡല്‍ഹി: പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഷഹബാസ് ഷെരീഫിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സമാധാനവും സ്ഥിരതയുമുളള ഭീകരവിരുദ്ധ അന്തരീഷമുണ്ടാകണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അതിനായി ഒരുമിച്ച് പോരാടാമെന്നും നരേന്ദ്രമോദി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന് ആശംസയറിയിച്ചത്.

'പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട മിയാന്‍ മുഹമ്മദ് ഷഹബാസ് ഷെരീഫിന് അഭിനന്ദനങ്ങള്‍. ഭീകരതയില്ലാത്ത, സമാധാനവും സ്ഥിരതയുമുളള ഒരു മേഖലയാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. അതുവഴിമാത്രമേ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ജനങ്ങളുടെ അഭിവൃദ്ധിയും സൗഖ്യവും ഉറപ്പിക്കാന്‍ കഴിയുകയുളളു'-എന്നായിരുന്നു നരേന്ദ്രമോദിയുടെ ട്വീറ്റ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ത്യയുമായി നല്ല ബന്ധം സ്ഥാപിക്കുമെന്നാണ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ദേശീയ അസംബ്ലിയില്‍ നടത്തിയ ആദ്യ പ്രസംഗത്തില്‍ ഷഹബാസ് ഷെരീഫ് പറഞ്ഞത്. കാശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഷഹബാസ് ഷെരീഫ് ക്ഷണിച്ചു. ഇന്ത്യയുമായി നല്ല ബന്ധം തുടരാന്‍ കശ്മീര്‍ വിഷയത്തില്‍ പരിഹാരമുണ്ടാകണം. പ്രശ്‌നം പരിഹരിച്ചതിനുശേഷം ദാരിദ്രനിര്‍മാര്‍ജ്ജനത്തിനായി ഇരു രാജ്യങ്ങള്‍ക്കും `ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ആരാണ് ഷഹബാസ് ഷെരീഫ്

പാക്കിസ്ഥാന്‍ മുസ്ലീം ലീഗ് (എന്‍) വിഭാഗത്തിന്റെ അധ്യക്ഷനാണ് ഇപ്പോള്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഷഹബാസ് ഷെരീഫ്. മൂന്നുതവണ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിന്റെ സഹോദരനാണ്. നവാസ് ഷെരീഫ് അഴിമതിക്കേസില്‍ പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടതിനുശേഷമാണ് ഷഹബാസ് ഷെരീഫ് പാര്‍ട്ടി അധ്യക്ഷ പദവി ഏറ്റെടുക്കുന്നത്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തികൂടിയാണ് ഷഹബാസ്.

1997-ലാണ് അദ്ദേഹം പഞ്ചാബിന്റെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. 99-ല്‍ പര്‍വേസ് മുഷറഫ് പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തു. ഇതോടെ രാജ്യംവിട്ട ഷഹബാസ് എട്ട് വര്‍ഷത്തോളം സൗദി അറേബ്യയില്‍ അഭയാര്‍ത്ഥിയായി കഴിഞ്ഞു. പിന്നീട് 2007-ല്‍ നവാസ് ഷെരീഫിനൊപ്പം പാക്കിസ്ഥാനില്‍ തിരിച്ചെത്തുകയും 2008-ലെ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തു. 2013-ലെ തെരഞ്ഞെടുപ്പിലും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ 2018-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെടുകയും ചെയ്തു.

Contact the author

National Desk

Recent Posts

National Desk 7 hours ago
National

ഇഡി ഇനിയും വരും, പിറകെ മോദിയും ഷായും വരും, എല്ലാം എന്റെ വോട്ടുവിഹിതം കൂട്ടും- മഹുവ മൊയ്ത്ര

More
More
National Desk 9 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More
National Desk 1 day ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 1 day ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More