കുട്ടികളുണ്ടാവാന്‍ പിതാവ് വേണമെന്നില്ല; ചൈനയില്‍ പരീക്ഷണം വിജയം

ഭാവിയില്‍ പിതാവില്ലാതെ കുഞ്ഞുങ്ങള്‍ ജനിക്കുക സാധ്യമാകുമെന്ന് തെളിയിക്കുന്നതാണ് ചൈനീസ് ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തല്‍. ബീജ സങ്കലനം നടക്കാതെ എലിക്കുഞ്ഞുങ്ങളെ ജനിപ്പിച്ചതാണ് ഭാവിയില്‍ മനുഷ്യര്‍ക്കും പുരുഷ ബീജത്തിന്റെ സഹായമില്ലാതെ തന്നെ കുഞ്ഞുങ്ങളെ ജനിപ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ നല്‍കുന്നത്. പക്ഷികളിലും പല്ലികളിലും പാമ്പുകളിലും സ്രാവ് പോലുളള ചില മത്സ്യങ്ങളിലുമെല്ലാം പുരുഷന്റെ സഹായമില്ലാതെ കുഞ്ഞുങ്ങള്‍ ജനിക്കാറുണ്ട്. കന്യാ ജനനം (virgin birth) അഥവാ പാര്‍ത്തനോജെനെസിസ് എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്. 

പുരുഷ ജനിതക ഡി എന്‍ എയുടെ സഹായമില്ലാതെ തന്നെ കന്യാജനനം സാധ്യമാക്കുകയായിരുന്നു ശാസ്ത്രജ്ഞര്‍. ചൈനയിലെ ഷാങ്ഹായ് ജിയാവോ തോങ് സര്‍വ്വകലാശാലയിലെ യാന്‍ചെങ് വേയുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണം. പെണ്‍ എലിയുടെ വളര്‍ച്ചയെത്തിയ അണ്ഡത്തില്‍ ബീജം വഴി സ്വാധീനമുണ്ടാക്കുന്ന പ്രധാനപ്പെട്ട ഏഴ് ഭാഗങ്ങളുണ്ട്. ആ ഭാഗങ്ങളിലെ ഡി എന്‍ എയില്‍ മാറ്റംവരുത്തി. ആ അണ്ഡം പിന്നീട് പെണ്‍ എലികളില്‍ നിക്ഷേപിക്കുകയായിരുന്നു. തുടര്‍ന്ന് എലി സാധാരണ ഗര്‍ഭാവസ്ഥകളിലൂടെതന്നെ കടന്നുപോവുകയും എലിക്കുഞ്ഞുങ്ങള്‍ ജനിക്കുകയും ചെയ്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്നാല്‍ ഇത്തരത്തില്‍ പുരുഷ സഹായമില്ലാതെ ജനിച്ച എലിക്കുഞ്ഞുങ്ങളില്‍ ഒരെണ്ണം മാത്രമാണ് പൂര്‍ണവളര്‍ച്ചയിലെത്തിയത്. കൂടുതല്‍ ഗവേഷണം ഈ മേഖലകളില്‍ നടക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നത്. പ്രോസീഡിംഗ്‌സ് ഓഫ് ദി നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് ജേണലിലാണ് ഈ ഗവേഷണത്തിന്റെ വിവരങ്ങള്‍ പൂര്‍ണമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 month ago
Science

'ഉല്‍ക്ക ചതിച്ചു ആശാനെ'; ട്രോള്‍ മഴ

More
More
Web Desk 1 month ago
Science

ആകാശ വിസ്മയം കാണാന്‍ അവസാന അവസരം; ഉല്‍ക്കവര്‍ഷം ഇന്ന് പാരമ്യത്തില്‍ എത്തും

More
More
Web Desk 1 year ago
Science

ഭൂമിക്ക് സമാനം; സമുദ്രങ്ങള്‍ നിറഞ്ഞ പുതിയ ഗ്രഹം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍

More
More
Web Desk 1 year ago
Science

ജെയിംസ് വെബ് പകര്‍ത്തിയ വ്യാഴത്തിന്‍റെ ചിത്രം പുറത്ത്

More
More
Web Desk 1 year ago
Science

ബീജമില്ലാതെ ഭ്രൂണം വികസിപ്പിച്ച് ഇസ്രായേല്‍ ശാസ്ത്രജ്ഞര്‍

More
More
Web Desk 1 year ago
Science

ചന്ദ്രനില്‍ ഇവിടെയിരുന്ന് സുരക്ഷിതമായി ജോലി ചെയ്യാം; പുതിയ കണ്ടുപിടുത്തവുമായി ഗവേഷകര്‍

More
More