ഭാര്യയ്ക്ക് പ്രായം 82, ഭര്‍ത്താവിന് 36; അപൂര്‍വ്വ പ്രണയത്തിന്റെ കഥ

പ്രണയത്തിന് ഭാഷയോ വേഷമോ പ്രായമോ ഒന്നും പ്രശ്‌നമല്ലെന്ന് തെളിയിക്കുകയാണ് ഐറിസും മുഹമ്മദും. യുകെ സ്വദേശിയായ ഐറിസ് എന്ന എണ്‍പത്തിരണ്ടുകാരിയുടെ ഭര്‍ത്താവ് ഈജിപ്തുകാരന്‍ മുഹമ്മദിന്റെ പ്രായം മുപ്പത്തിയാറാണ്. അതായത് 46 വയസ് വ്യത്യാസം. എന്നാല്‍ ഈ പ്രായവ്യത്യാസം തങ്ങളുടെ പ്രണയത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നാണ് ഐറിസ് പറയുന്നത്. 2019-ല്‍ ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. പരസ്പരം പ്രണയം പറഞ്ഞതോടെ ഐറിസ് മുഹമ്മദിനെ കാണാനായി ഈജിപ്തിലേക്ക് പോവുകയും അവിടെവച്ച് ഇരുവരും വിവാഹിതരാവുകയുമായിരുന്നു. 

അന്നുമുതല്‍ ഐറിസും മുഹമ്മദും ഒരുമിച്ചുജീവിച്ചുതുടങ്ങി. എന്നാല്‍ മുഹമ്മദിന്റെ അച്ഛന് സുഖമില്ലാതായപ്പോള്‍ അവര്‍ക്ക് പിരിഞ്ഞിരിക്കേണ്ടിവന്നു. ഒരു മാസത്തോളം മുഹമ്മദ് കെയ്‌റോയിലായിരുന്നു. ആ നാല് ആഴ്ച്ച തന്റെ ജീവിതത്തില്‍ മറക്കാനാവാത്ത ഒന്നാണെന്നും താനെത്ര ഭാഗ്യവതിയാണെന്ന് തിരിച്ചറിഞ്ഞത് അക്കാലയളവിലായിരുന്നു എന്നുമാണ് ഐറിസ് പറയുന്നത്. 'മുഹമ്മദിനെ പിരിഞ്ഞിരിക്കുക വലിയ വേദനയായിരുന്നു. എന്നാല്‍ എന്റെ ഭര്‍ത്താവ് തിരികെ എത്തിയപ്പോള്‍ എനിക്കുണ്ടായ സന്തോഷം...പറഞ്ഞറിയിക്കാനാവാത്ത ഒന്നാണത്. അന്ന് ഞങ്ങള്‍ ഒരുമിച്ചിരുന്ന് കാപ്പി കുടിച്ചു. മുഹമ്മദ് ഒരുപാട് സന്തോഷവാനായിരുന്നു'-ഐറിസ് പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രണയത്തിന് രാജ്യമോ പ്രായമോ ഒന്നുംതന്നെ പ്രശ്‌നമല്ലെന്നും താന്‍ ഐറിസിനെയും ഐറിസ് തന്നെയും ജീവിതപങ്കാളികളായി തെരഞ്ഞെടുത്തത് അത്രമേല്‍ അടുത്തതിനുശേഷമാണ് എന്നുമാണ് മുഹമ്മദ് പറയുന്നത്. പണത്തിനുവേണ്ടിയും യുകെയിലേക്കുളള പാസ്‌പോര്‍ട്ട് ശരിയാവാനുമാണ് ഞാന്‍ ഐറിസിനെ വിവാഹം ചെയ്തതെന്നാണ് ചിലയാളുകള്‍ പറയുന്നത്. ഐറിസ് ധനികയാണോ, ദരിദ്രയാണോ എന്നത് എനിക്ക് പ്രശ്‌നമല്ല, അവള്‍ എവിടെയാണോ അവിടെ അവള്‍ക്കൊപ്പം ജീവിക്കാനാണ് എനിക്കിഷ്ടം. ഞങ്ങളുടെ പ്രണയത്തെ തെറ്റിദ്ധരിക്കുന്നവര്‍ക്ക് യഥാര്‍ത്ഥത്തില്‍ പ്രണയം എന്താണെന്ന് അറിയില്ല'-മുഹമ്മദ് പറഞ്ഞു.

Contact the author

Web Desk

Recent Posts

Viral Post

ടൈറ്റാനിക്കിലെ ആ 'വാതില്‍ കഷ്ണം' ലേലത്തില്‍ വിറ്റ് പോയത് ആറു കോടിയ്ക്ക്

More
More
Web Desk 4 days ago
Viral Post

പ്രായം വെറും 8 മാസം, സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

More
More
Viral Post

കുടിക്കാന്‍ മാത്രമല്ല കുളിക്കാനും വൈന്‍ !

More
More
Web Desk 2 months ago
Viral Post

'ഇത് ഫെമിനിസമല്ല, ഗതികെട്ട അവസ്ഥ'; സൈബര്‍ ആക്രമണത്തിനെതിരെ നടി മറീന മൈക്കിള്‍

More
More
Viral Post

ജീവിതത്തിലെ 'പ്രതിസന്ധി' പോസ്റ്റ് സീരീസ് പ്രമോഷന്‍; നടി കാജോളിനെതിരെ വിമര്‍ശനം

More
More
Web Desk 10 months ago
Viral Post

കിലോയ്ക്ക് രണ്ടര ലക്ഷം രൂപ വിലയുളള മാമ്പഴം!

More
More