ജീവനക്കാര്‍ക്ക് 100 കാറുകൾ സമ്മാനം നൽകി ഐടി കമ്പനി

ചെന്നൈ: കമ്പനിയുടെ വളര്‍ച്ചയ്ക്ക് കാരണക്കാരായ 100 ജീവനക്കാര്‍ക്ക് കാര്‍ സമ്മാനമായി നല്‍കി ചെന്നൈ ആസ്ഥാനമായുള്ള 'ഐഡിയാസ് 2 ഐടി'. മാരുതി സുസുക്കി കാറുകളാണ് ജീവനക്കാര്‍ക്ക് സമ്മാനമായി നല്‍കിയത്. കമ്പനിയുടെ ലാഭത്തില്‍ നിന്നും 10 കോടി രൂപയാണ് സമ്മാനം നല്‍കുന്നതിനായി കമ്പനി ഉടമയായ മുരളി വിവേകാനന്ദനും അദ്ദേഹത്തിന്‍റെ ഭാര്യയും നിലവിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഗായത്രി വിവേകാനന്ദനും മാറ്റി വെച്ചത്. സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ചവര്‍ക്കും 10 വര്‍ഷത്തിലധികമായി  ഇതേ സ്ഥാപനത്തില്‍  ജോലി ചെയ്യുന്നവര്‍ക്കുമാണ് കാറുകള്‍ നല്‍കിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ കാറുകള്‍ സമ്മാനമായി നല്‍കുന്നത് കമ്പനിയുടെ വിജയത്തിന്‍റെ ആദ്യ പടിയെന്നോണമാണ്. മികച്ച സംഭാവനകള്‍ നല്‍കുന്ന ജീവനക്കാര്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കമ്പനി ആഗ്രഹിക്കുന്നുണ്ട്. കമ്പനിയുടെ തുടര്‍ച്ചയായ വളര്‍ച്ച കണക്കിലെടുത്താണ് സമ്മാനം നല്കാന്‍ തീരുമാനിച്ചതെന്ന് മുരളി വിവേകാനന്ദന്‍ പറഞ്ഞു. 2009-ൽ സ്ഥാപിച്ച കമ്പനിക്ക് കഴിഞ്ഞ നാല് വര്‍ഷംകൊണ്ട് 56 ശതമാനത്തിന്റെ വള‍ര്‍ച്ചയാണ് ഉണ്ടായത്. വള‍ര്‍ച്ചയുടെ ഒരു വിഹിതമാണ് കമ്പനി ജീവനക്കാര്‍ക്ക് നൽകുന്നതെന്ന് ഗായത്രി പറഞ്ഞു. കമ്പനി മികച്ച സമ്മാനങ്ങള്‍ ജോലിക്കാര്‍ക്ക് നല്‍കാറുണ്ടെന്ന് ജീവനക്കാരും പറഞ്ഞു. ആദ്യമായാണ് ഇത്രയും പേര്‍ക്ക് ഒരുമിച്ച് കാര്‍ നല്‍കുന്നതെന്നും ഇതിന് മുന്‍പ് സ്വര്‍ണനാണയങ്ങളും ഐ ഫോണുകളുമാണ് നല്‍കിയിരിക്കുന്നതെന്നും ജീവനക്കാര്‍ കൂട്ടിച്ചേര്‍ത്തു. 

Contact the author

National Desk

Recent Posts

National Desk 21 hours ago
National

ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെയും സഹോദരിയേയും സിബിഐ ചോദ്യം ചെയ്തു

More
More
National Desk 21 hours ago
National

'ഞാന്‍ ഇന്നുതന്നെ കോണ്‍ഗ്രസില്‍ ചേരും, രാഹുല്‍ ഗാന്ധി എന്റെ നേതാവാണ്'- ഡി ശ്രീനിവാസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

More
More
National Desk 22 hours ago
National

രക്തസാക്ഷിയുടെ മകനെ അയോഗ്യനാക്കി രാജ്യദ്രോഹിയെന്ന് വിളിക്കുന്നു- പ്രിയങ്കാ ഗാന്ധി

More
More
National Desk 22 hours ago
National

മോദി എന്ന പേരിന്റെ അര്‍ത്ഥം അഴിമതി എന്നാക്കാം എന്ന് ട്വീറ്റ്; അത് കോണ്‍ഗ്രസുകാരിയായിരുന്നപ്പോള്‍ എഴുതിയതാണെന്ന് ഖുശ്ബു

More
More
National Desk 23 hours ago
National

രാജ്ഘട്ടിലെ കോണ്‍ഗ്രസ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു

More
More
National Desk 23 hours ago
National

'ഡിസ്'ക്വാളിഫൈഡ് എംപി'; സാമൂഹ്യമാധ്യമങ്ങളിലെ ബയോ മാറ്റി രാഹുല്‍ ഗാന്ധി

More
More