ഫുള്‍ജാര്‍ സോഡക്ക് ശേഷം ട്രെന്‍ഡ് ആയി 'ട്യൂബ്' സോഡ

മലപ്പുറം: ഫുള്‍ജാര്‍ സോഡക്ക് ശേഷം ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ് ട്യൂബ് സോഡ (tube soda). ഫുൾജാർ സോഡ, കുടുക്ക സോഡ, കുലുക്കി സർബത്ത് എന്നീ പാനിയങ്ങളായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളില്‍ ട്രെന്‍ഡിഗായി മാറിയതെങ്കില്‍ ഈ വര്‍ഷം തരംഗമായി മാറിയിരിക്കുന്നത് ട്യൂബ് സോഡയാണ്. അഞ്ചോളം വ്യത്യസ്ത ചേരുവകള്‍ കൊണ്ടാണ് ട്യൂബ് സോഡ ഉണ്ടാക്കുന്നത്. ടെസ്റ്റില്‍ മാത്രമല്ല രൂപത്തിലും നിറത്തിലുമെല്ലാം വ്യത്യസ്ത പുലര്‍ത്താന്‍ ട്യൂബ് സോഡക്ക് സാധിച്ചിട്ടുണ്ട്. വ്യത്യസ്ത രുചികളിലും ട്യൂബ് സോഡ ലഭ്യമാണ്. എന്നാല്‍ മധുരമുള്ള ട്യൂബ് സോഡക്കാണ് ആവശ്യക്കാര്‍ കൂടുതല്‍.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

റമദാന്‍ നോമ്പിനോട്‌ അനുബന്ധിച്ചാണ് ഇത്തരം പാനിയങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയെന്ന് കട ഉടമ പള്ളിക്കുന്ന് സ്വദേശി ജംഷീർ പറയുന്നു. കഴിഞ്ഞ വര്‍ഷം പരീക്ഷിച്ച പാനീയങ്ങള്‍ ഇത്തവണ ആവര്‍ത്തിക്കേണ്ടെന്ന് തോന്നിയതിനാലാണ് ട്യൂബ് സോഡയെന്ന ആശയത്തിലേക്ക് എത്തിയത്. യൂട്യൂബ് വഴിയാണ് ഇതിനുള്ള ചേരുവകള്‍ കണ്ടെത്തിയത്. ഭക്ഷണം പെട്ടെന്ന് ദഹിക്കാനുള്ള മസാല സോഡയ്ക്ക് ആവശ്യക്കാർ ഏറെയാണ്. നോമ്പ് തുറന്നതിന് ശേഷം കുടുബമായി നിരവധിപ്പേര്‍ കടയില്‍ എത്താറുണ്ട്. കുറഞ്ഞ സമയം കൊണ്ട് ട്യൂബ് സോഡ ഇത്ര ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ജംഷീർ പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More