കോണ്‍ഗ്രസിന് അയിത്തം കല്‍പ്പിച്ച് ബിജെപിയെ തോല്‍പ്പിക്കാനാവില്ല- രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസിന് അയിത്തം കല്‍പ്പിച്ചുകൊണ്ട് ബിജെപിയെ തോല്‍പ്പിക്കാനാവില്ലെന്ന് സാമാന്യം രാഷ്ട്രീയബോധമുളള ആര്‍ക്കും മനസിലാവുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിച്ച് സംഘപരിവാറിന് അകമ്പടി പാടുന്ന പ്രഖ്യാപനമാണ് സി പി എം കണ്ണൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ നടത്തിയതെന്നും നരേന്ദ്രമോദിയും പിണറായി വിജയനും തമ്മിലുളള അന്തര്‍ധാരയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. 

'ബിജെപിക്ക് ബദലായി ഇന്ന് രാജ്യത്ത് വിശ്വസ്തയുളള ഏക പാര്‍ട്ടി കോണ്‍ഗ്രസാണ്. ആ കോണ്‍ഗ്രസുമായി സഹകരണമോ സഖ്യമോ ഉണ്ടാവില്ലെന്നാണ് പാര്‍ട്ടി കോണ്‍ഗ്രസിനിടെ സി പി എം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസില്ലാതെ ബിജെപിയെ തോല്‍പ്പിക്കാനാവില്ലെന്ന് സാമാന്യ രാഷ്ട്രീയബോധമുളളവര്‍ക്ക് അറിയാം. കേവല  രാഷ്ട്രീയ യുക്തിയെ കൊഞ്ഞനം കുത്തുന്ന പ്രഖ്യാപനമാണ് പാര്‍ട്ടി കോണ്‍ഗ്രസിലുണ്ടായത്. കോണ്‍ഗ്രസ് വിരുദ്ധത മാത്രമുളള സി പി എമ്മിന്റെ കേരള ഘടകത്തിന്റെ കയ്യിലായിപ്പോയി കേന്ദ്ര നേതൃത്വം എന്നത് രാജ്യത്ത് മതനിരപേക്ഷ ജനാധിപത്യ ചേരി വളര്‍ത്തിക്കൊണ്ടുവരുന്നതിന് തന്നെ തടസമായിരിക്കുകയാണ്'- രമേശ് ചെന്നിത്തല പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേരളത്തിലെ പ്രതിപക്ഷ വോട്ടുകള്‍ ചിതറിയതാണ് കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും എല്‍ ഡി എഫ് അധികാരത്തിലെത്താന്‍ കാരണമായതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപിയോട് കടപ്പെട്ടിരിക്കുകയാണെന്നും ആ കടപ്പാടാണ് സി പി എം പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 18 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 21 hours ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More